ഭോപാൽ: മധ്യപ്രദേശിലെ ഖനിയിൽനിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം കണ്ടെത്തി. 10.69 കാരറ്റ് മൂല്യം വരുന്ന വജ്രമാണിതെന്ന് അധികൃതർ പറയുന്നു. മധ്യപ്രദേശ് പന്ന ജില്ലയിൽ റാണിപുർ പ്രദേശത്തെ ഖനിയിൽനിന്നാണ് വജ്രം ലഭിച്ചത്.

ആനന്ദിലാൽ കുഷ്വാഹ എന്ന വ്യക്തി പാട്ടത്തിനെടുത്ത് ഖനി നടത്തുകയായിരുന്നു. വജ്രം ഉടൻ ലേലത്തിൽവെക്കും. സർക്കാറിന് ലഭിക്കേണ്ട റോയൽറ്റിയും നികുതിയും നൽകിയശേഷം ബാക്കി തുക ഉടമസ്ഥന് കൈമാറും.

ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചശേഷം ഖനി പ്രവർത്തനം ആരംഭിച്ചതോടെ ആദ്യമായാണ് ഇത്രയും മൂല്യമുള്ള വജ്രം ലഭിക്കുന്നത്. നേരത്തേ ചെറിയ വജ്രങ്ങൾ ഇവിടെനിന്ന് ലഭിച്ചിരുന്നു. ബുന്ദേൽഖണ്ഡ് മേഖലയിലുള്ള പന്ന ജില്ലയിൽ ധാരാളം വജ്രനിക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here