കേരളം ലഹിരമാഫിയുടെ ഹബ്ബായി

സ്വന്തം ലേഖകൻ

കൊച്ചി : ഗോവയായിരുന്നു മയക്കുമരുന്നിന്റെ കേന്ദ്രമായി നേരത്തെ അറിയപ്പെട്ടിരുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള ഒട്ടേറെ മാഫിയകൾ താവളമാക്കിയിരുന്നതും ഗോവയിലായിരുന്നു. എന്നാൽ ഗോവയിൽ സർക്കാർ നടപടികൾ ശക്തമായതോടെ ഗോവ മയക്കുമരുന്നു മാഫിയയുടെ കൈകളിൽ നിന്നും ഒരു പരിധിവരെ മോചനം നേടി. ഇതോടെയാണ് മയക്കുമരുന്ന് ലഹരിമാഫിയയുടെ  ഇഷ്ടതാവളമായികേരളം മാറുന്നത്. കൊച്ചിയും ഇടുക്കിയുമാണ് മാഫിയയുടെ പ്രധാന ഡസ്റ്റിനേഷൻ. നിശാപാർട്ടിയുടെ മറവിലാണ്  മയക്കുമരുന്ന് വിൽപ്പന പ്രധാനമായും നടക്കുന്നത്. കൊച്ചി, മൂന്നാർ, വാഗമൺപോലുള്ള റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ലഹരി മാഫിയ പ്രവർത്തിരുന്നത്.

കൊച്ചിയിൽ ആഡംബരകപ്പലിലും വൻകിട ഹോട്ടലുകളിലുമാണ് നിശാപാർട്ടികൾ നടന്നിരുന്നത്. റോഡ് സൗകര്യമില്ലാത്ത ചിവ തുരുത്തുകളിലെ റിസോർട്ടുകളും ഇവരുടെ പ്രധാന കേന്ദ്രമാണ്.
വാഗമണിൽ വലിയ സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കൊച്ചിയിലെ ഒരു പ്രമുഖ മോഡലടക്കം ഒൻപതുപേരെ നാർക്കോട്ടിംഗ് സംഘം അറസ്റ്റു ചെയ്തിരുന്നു. സിനിമാ, സീരിയൽ രംഗത്തുള്ള ചില പ്രമപഖരും ഈ സംഘത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്നാണ് അറിവ്.


ബാംഗ്ലൂരിലും മുംബൈയിലും ചില സിനിമാ താരങ്ങൾ ലഹരി ഇടപാടുമായി അറസ്റ്റിലായ വേളയിൽ ചില ബന്ധങ്ങൾ മലയാള സിനിമയിലേക്കും നീണ്ടിരുന്നു. എന്നാൽ അത്തരത്തിലൊരു അന്വേഷണം മലയാള സിനിമാ രംഗത്ത് എത്തിയില്ല. ചില യുവനടൻമാരെ ചോദ്യം ചെയ്തുവെങ്കിലും കൂടുതൽ നടപടികളൊന്നും ഉണ്ടായില്ല.  നിശാപാർട്ടികൾക്ക് പൊലീസ് ഒത്താശ ചെയ്തു കൊടുത്തിരുന്നു എന്നാണ് ആരോപണം. പൊലീസ് ശക്തമായ നടപടി ്‌സ്വീകരിച്ചിരുന്നുവെങ്കിൽ കൊച്ചി കേന്ദ്രീകരിച്ച് വൻകിട ലഹരിമാഫിയ തഴച്ചുവളരില്ലായിരുന്നു.

കൊച്ചിയാണ് ഏറ്റവും സുരക്ഷിതമായ ഇടമെന്ന് അന്താരാഷ്ട്ര സംഘവും തിരിച്ചറിഞ്ഞിട്ടുണ്ട്. നിശാപാർട്ടി സംഘടിപ്പിച്ചവരെ മാത്രമല്ല, ലഹരി മരുന്ന് എത്തിച്ചവരെയാണ് പിടികൂടേണ്ടത്. അത് സാധാരണ നടക്കാറില്ല. കാരിയർമാരിൽ അന്വേഷണം അവസാനിക്കും. കൊച്ചിയിൽ സിനിമാ താരം ഷൈൻ ടോം ചാക്കോ ഉൾപ്പെടെ വലിയൊരു സംഘം മയക്കുമരുന്നുമായി പിടിയാലയ സഭവത്തിൽ കേസ് അട്ടിമറിക്കപ്പെട്ടു.

യുവ സിനിമാ പ്രവർത്തകർ പലരും മയക്കുമരുന്നു മാഫിയയുടെ പിടിയിലാണെന്നാണ് ഉയരുന്ന  പരാതി. സിനിമാ സംഘടനാ പ്രതിനിധികൾ തന്നെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാൻ സംഘടനകളും തയ്യാറായില്ല. കോവിഡ് ബാധയെതുടർന്ന് നിശ്ചലാവസ്ഥയിലാണ് സിനിമാ വ്യവസായം. ചിത്രീകരണങ്ങൾ നാമമാത്രമായി മാത്രമേ നടക്കുന്നുള്ളൂ. അതിനാൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഉപയോഗം കുറഞ്ഞിരിക്കയാണ്.
കേരളത്തിലേക്ക് ദിനം പ്രതി ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും മയക്കുമരുന്ന് എത്തുന്നത് തടയാൻ പറ്റുന്നില്ല. വിദേശരാജ്യങ്ങളിൽ നിന്നാണ് വിലകൂടിയ എൽ എസ് ഡി സ്റ്റാംപുകളും ആഷിഷ്, ഹെറോയിൻ തുടങ്ങിയ മയക്കമരുന്ന് എത്തുന്നത്. കൊറിയർ മാർഗ്ഗമാണ് മയക്കുമരുന്ന് കടത്ത് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. അതീവമാരകമായ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതിന് പിന്നിൽ വൻ സംഘങ്ങളാണ് പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. മയക്കുമരുന്ന് കേസുകൾ അട്ടിമറിക്കാൻ ഉന്നത പൊലീസ് സംഘത്തിന്റെയും സഹായം ലഭിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here