കൊച്ചി : സർക്കാർ കരാറുകാർക്ക് സംസ്ഥാനത്തെ ബാങ്കുകൾ വായ്പനിഷേധിക്കുന്നതായി ആരോപണം. ഇത് സർക്കാർ കോൺട്രാക്ടർമാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കയാണ്. സർക്കാർ കരാറുകാരെ വായ്പ അനുവദിക്കുന്നതിൽ ഗൗരവമായി പരിഗണിക്കേണ്ടതില്ലെന്ന ബാങ്കുകളുടെ അപ്രഖ്യാപിത നീക്കമാണ് കരാറുകാരെ വെട്ടിലാക്കിയത്. വായ്പ തിരിച്ചടവിൽ കാലതാമസം ഉണ്ടാക്കുന്നതായുള്ള ആരോപണമാണ്  സർക്കാർ കരാറുകാർക്ക് ബാങ്ക് വായ്പാ വിലക്ക് ഏർപ്പെടുത്താൻ കാരണമായിരിക്കുന്നത്. ഇത് കേരളത്തിലെ നൂറുക്കണക്കിന് കരാറുകാരെയാണ്  പ്രതിസന്ധിയിലാക്കിയത്.

സർക്കാറിന്റെ നിർമ്മാണപ്രവർത്തികൾ പൂർത്തീകരിച്ച് അത് ബില്ലായി വരുന്നതിനുള്ള കാലതാമസം നേരിടുന്നത് സ്വാഭാവികമാണ്. എന്നാൽ സർക്കാരിന്റെ  നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കണമെങ്കിൽ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ കരാറുകാർക്ക് അനിവാര്യമാണ്. സർക്കാർ പ്രവർത്തികളുടെ ബില്ലുകൾ പാസാവുന്ന മുറയ്ക്ക് തിരിച്ചടവിൽ വീഴ്ചവരുത്താറില്ലെന്നിരിക്കെ കാലതാമസത്തിന്റെ പേരിൽ വായ്പനിഷേധിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
സർക്കാരിന്റെ പ്രവർത്തികളിൽ ഭൂരിഭാഗവും സാമ്പത്തിക വർഷം പൂർത്തിയാക്കേണ്ടതാണ്, ഇത്തരം സാഹചര്യത്തിൽ ബാങ്കുകൾ വായ്പ നൽകാൻ തയ്യാറാവാതെ വരുന്നത് വലിയ തിരിച്ചടിയാണ് കരാർക്കുണ്ടാക്കയിരിക്കുന്നത്. സർക്കാർ നിർമ്മാണങ്ങൾനടത്തുന്ന കരാറുകാരെ, സാധാരണ വ്യാപാരികളെപോലെ പരിഗണിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയുന്നത്.  ദിവസക്രത്തിലും മാസക്രമത്തിലും തിരിച്ചടവ് നടത്താൻ കരാറുകാർക്ക് കഴിയില്ല. എന്നാൽ ബാങ്കുകൾ അത്തരം തിരിച്ചടവുള്ള വായ്പകൾ ആണ്  പ്രധാനമായും പ്രോൽസാഹിപ്പിക്കുന്നത്. അല്ലാത്ത ബിസിനസുകൾ പരിഗണിക്കേണ്ടെന്നാണ് മിക്ക ബാങ്കുകളുടെയും നിലപാട്.

രാജ്യത്ത് നിർമ്മാണ പ്രവർത്തനമെന്നത് ഒരു തുടർ പ്രക്രിയയാണ്. അത് തടസമില്ലാതെ നടന്നുപോകണമെങ്കിൽ കരാറുകാർക്ക് വായ്പകൾ ലഭിക്കേണ്ടതുണ്ട്. ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ കരാറുകാർക്ക് വായ്പ നിഷേധിച്ചാൽ അത് സംസ്ഥാനത്തെ പൊതുമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കരാറുകാർക്ക് സമയബന്ധിതമായി ജോലികൾ തീർക്കാൻ പറ്റാതെ വരികയും വലിയ നഷ്ടങ്ങളിലേക്ക് വഴിമാറുകയും ചെയ്യും.

കൊറോണയും ലോക്ഡൗണും കാരണം വലിയ പ്രതിസന്ധിയിലായ നിർമ്മാണ മേഖലയ്ക്ക് വലിയ പ്രഹരമാണ് ബാങ്കുകളുടെ വിലക്ക്. ഈ വിലക്കുകൾ പ്രഖ്യാപിതമല്ലാത്തതിനാൽ സർക്കാർ ഇടപെടലുകൾ അനിവാര്യമായി തീർന്നിരിക്കയാണ്.
കേരളത്തിൽ നിന്നും കോടികൾ നിക്ഷേപമായി സ്വീകരിച്ച്, അത് അന്യസംസ്ഥാനത്തെ വൻകിട വ്യവസായങ്ങൾക്ക് നൽകി പണമുണ്ടാക്കുക എന്ന എളുപ്പവഴിയാണ് ബാങ്കുകൾ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന വികസന, നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനോട് വിമുഖത കാണിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സേവനമേഖലയ്ക്ക് ഒരു പ്രാധാന്യവും കൊടുക്കാതെ ലാഭം മാത്ര കേരളത്തിൽ പൊതു നിർമ്മാണത്തിന് കരാർ ജോലികൾ ഏറ്റെടുത്തു നടപ്പാക്കുന്നവരെ സംരക്ഷിക്കുന്നതിനും, നിർമ്മാണങ്ങൾ സമയ ബന്ധിതമായി നടപ്പാക്കുന്നതിനും സർക്കാരിന്റെ ഇടപെടൽ അനിവാര്യമായിരിക്കയാണെന്നാണ് ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ ആവശ്യം. പുതുതായി രൂപീകൃതമായ കേരളാ ബാങ്കിനെ സൗഹൃദ ബാങ്കാക്കി മാറ്റണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

ഇതു സംബന്ധിച്ച് സർക്കാർ അടിയന്തിര നിലപാട് സ്വീകരിക്കണമെന്നും, കേരളാ ബാങ്കിന്റെ സാമ്പത്തിക സഹായം ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ കുറച്ചുകൂടി വേഗത്തിലും കുറ്റമറ്റരീതിയിലും പൂർത്തീകരിക്കാൻ പറ്റുമെന്നുമെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ നിലപാട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സഹകരണവകുപ്പ് മന്ത്രിക്കും മെമ്മോറാണ്ടം സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ കെ ഡി ജോർജ്ജും, കെ കെ രാധാകൃഷ്ണനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here