ചൈനീസ് പട്ടാളവുമായി ബന്ധമുള്ള കമ്പനികളില്‍ അമേരിക്കക്കാര്‍ നിക്ഷേപം നടത്തുന്നത് നിരോധിച്ചതിന്റെ ഭാഗമായി മൂന്ന് ചൈനീസ് കമ്പനികളുടെ ഓഹരികള്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് നീക്കം ചെയ്യുന്നു. ചൈനാ മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, ചൈനാ ടെലി കമ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ചൈനാ യൂണികോണ്‍ എന്നീ ടെലികോം കമ്പനികളുടെ ഓഹരികണാണ് നീക്കം ചെയ്യുന്നത്.

നവംബറിലാണ് പ്രസിഡന്റ് ട്രംപ് ചൈനീസ് പട്ടാളവുമായി ബന്ധമുള്ള കമ്പനികളില്‍ അമേരിക്കക്കാര്‍ നിക്ഷേപം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നീക്കം ചെയ്യേണ്ട ചൈനീസ് പട്ടാളവുമായി ബന്ധമുള്ള 31 കമ്പനികളുടെ പട്ടിക അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തുടരുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയായാണ് ഈ നടപടി.

അമേരിക്കന്‍ കമ്പനികളെ ചൈനയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇരുന്നൂറിലധികം ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നീക്കം ചെയ്യുന്ന മൂന്നു ടെലികോം കമ്പനികള്‍ക്കും അമേരിക്കയില്‍ ബിസിനസ്സില്ല. ഇവയുടെ ഓഹരികള്‍ വളരെക്കുറച്ച് മാത്രമാണ് വ്യാപാരം ചെയ്യപ്പെടുന്നതും.

 

LEAVE A REPLY

Please enter your comment!
Please enter your name here