പ്രണയാഭ്യര്‍ത്ഥന നടത്താനായി പര്‍വ്വതത്തിന്റെ മുകളില്‍ കയറിയ യുവാവും യുവതിയും പിടിവിട്ട് 650 അടി താഴ്ചയിലേക്ക് വീണു. ഓസ്ട്രിയന്‍ സ്വദേശിയായ യുവാവാണ് സ്‌നേഹിതയോട് പ്രണയാഭ്യര്‍ത്ഥന നടത്താനായി ക്യാരിന്തിയയിലെ ഫാല്‍കെര്‍ട്ട് പര്‍വ്വതമുനമ്പില്‍ കയറിയത്. ഫാല്‍കെര്‍ട്ടിലേക്ക് നടത്തിയ ട്രക്കിങ്ങിനൊടുവിലായിരുന്നു യുവാവിന്റെ വിവാഹാഭ്യര്‍ഥന. അഭ്യര്‍ത്ഥന മാനിച്ച് പര്‍വ്വതമുനമ്പില്‍ നില്‍ക്കുകയായിരുന്ന സുഹൃത്ത് ഒകെ പറയുകയും കാല്‍ വഴുതി 650 അടി താഴേക്ക് യുവതി വീഴുകയുമായിരുന്നു.

എന്നാല്‍ 650 അടി താഴേക്ക് വീണുവെങ്കിലും യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായതിനെത്തുടര്‍ന്നാണ് യുവതി അപകടമുണ്ടാകാതെ രക്ഷപ്പെട്ടത്. യുവതിയെ രക്ഷിക്കാനായി മുന്‍പോട്ടാഞ്ഞ യുവാവും പിടിവിട്ട് താഴേക്ക് വീണിരുന്നു. അമ്പത് അടി താഴ്ചയിലേക്ക് പതിച്ചവെങ്കിലും യുവാവും പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here