കൊറോണയുടെ പുതിയവകഭേദം അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കി ഫിലിപ്പൈന്‍സ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി മൂന്ന് മുതല്‍ പതിനഞ്ച് വരെയാണ് അമേരിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി മൂന്നിന് മുന്‍പ് അമേരിക്കയില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്തെ പ്രവേശിക്കാമെന്ന് ഇളവ് നല്‍കിയിരുന്നു.

അതേസമയം നേരത്തേ വരുന്നവരും പതിനാല് ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായാലും ഇവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീന്‍ ഇരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഒരുക്കി നല്‍കും. കൊറോണയുടെ പുതിയ വകഭേദമായ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിലിപ്പൈന്‍സില്‍ ഇതുവരെ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here