ക്വീന്‍സ് ഹോട്ടലിന് പുറത്ത് വെള്ളിയാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെ ന്യൂ ഗാര്‍ഡനിലുള്ള അമ്പ്രല്ലാ ഹോട്ടലിലാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു. പുതുവര്‍ഷം പിറന്ന ശേഷം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവമാണിത്. നാല്‍പതുകാരനായ ഒരാളും ഇരുപതുകാരായ രണ്ട് യുവാക്കളുമാണ് വെടിവെപ്പില്‍ അകപ്പെട്ടത്. യുവാക്കളെ ഉടന്‍ തന്നെ ക്വീന്‍സ് ഹോസ്പിറ്റല്‍ സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവരിലൊരാള്‍ ആശുപത്രിയിലെത്തുംമുന്‍പ് മരണപ്പെടുകയായിരുന്നു.

നാല്‍പതുകാരനായ വ്യക്തിയെ ജമൈക്ക ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഇയാള്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പിന് പിന്നില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന് ഏരിയ നിവാസിയായ റിച്ചാര്‍ഡ് റോജേഴ്‌സ് പറഞ്ഞു. നിരന്തരം പ്രശ്‌നങ്ങള്‍ നടക്കുന്ന സ്ഥലമാണത്. പലതവണ വെടിവെപ്പും വഴക്കുകളും ഉണ്ടായിട്ടുണ്ട്. ഈ സ്ഥാപനം അടച്ചുപൂട്ടിയില്ലെങ്കില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. ഇതിലും വലിയ പല സംഭവങ്ങളും അവിടെ നടന്നതായി അറിയാവുന്നതിനാല്‍ ഇപ്പോള്‍ നടന്ന വെടിവെപ്പില്‍ അത്ഭുതപ്പെടുന്നില്ലെന്നും റിച്ചാര്‍ഡ് റോജേഴ്‌സ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here