സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് സൂപ്പർതാരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആരാധകർ തെരുവിൽ. രജനിയുടെ പാർട്ടി ജനുവരിയിൽ യാഥാർത്ഥ്യമാവുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ആരോഗ്യപ്രശ്‌നങ്ങളാൽ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രജനീകാന്ത്, പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിൻവാങ്ങുന്നതായി ട്വീറ്റ് ചെയ്തിരുന്നു. ഒരു സിനിമാ ച്ിത്രീകണത്തിനിടയിൽ രക്തസമ്മർദ്ധം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനിയോട് ഡോക്ടർമാർ സമ്പൂർണ വിശ്രമം ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്താണ് താൻ പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിൻവാങ്ങുന്നതെന്നായിരുന്നു രജനീകാന്തിന്റെ അറിയിപ്പ്. ഇത് തമിഴ് നാട്ടിലെ രജനി ആരാധകരെ ഞെട്ടിച്ചിരുന്നു.

ഞായറാഴ്ച രാവിലെ യാണ് രജനി ആരാധകർ ചെന്നൈയിലെ രജനിയുടെ വസതിക്ക് സമീപം വൻകൂട്ടമായി എത്തിയത്. ഒരു ലക്ഷത്തോളം പേരാണ് രജനി പാർട്ടി പ്രഖ്യാപിക്കണമെന്നും തമിഴ് നാടിനെ രക്ഷിക്കണമെന്നും ആവശ്യമുന്നയിക്കുന്ന പ്ലക്കാർഡുകളും മറ്റുമായി എത്തിയിരിക്കുന്നത്.

എന്നാൽ തന്റെ തീരുമാത്തിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രജനി കാന്ത്. 14 ന് വിശദമായ ചികിൽസയ്ക്കായി രജിനീകാന്ത് സിങ്കപ്പൂരിലേക്ക് പോവാനിരിക്കെയാണ് ആരാധകരുടെ പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here