കൊച്ചി : ഇരട്ട പദവിയിലുള്ള എറണാകുളം, വയനാട്, പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ മാറ്റാൻ ഹൈക്കമാന്റ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ തിരിച്ചടിയോടെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോട്ടയം ജില്ലാ അധ്യക്ഷൻമാരെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. കൊല്ലം ഡി സി സി  അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരെ ജില്ലയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. അഞ്ച് ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കാൻ തീരുമാനവും ഉണ്ടായി, എന്നാൽ അഞ്ചുപേരെ മാത്രം മാറ്റുന്നത് സംഘടനയിൽ വലിയ കുഴപ്പങ്ങളുണ്ടാവുമെന്ന തിരിച്ചറിവിൽ തീരുമാനം മാറ്റി. ഏക വനിതാ അധ്യക്ഷയായ ബിന്ദു കൃഷ്ണയെയും തൽക്കാലം മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു. ഇതോടെയാണ് ഇരട്ടപദവി അനുഭവിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലാ കമ്മിറ്റികൾ മാത്രം പുനസംഘടിപ്പിച്ചാൽ മതിയെന്ന് തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here