അധികാരമൊഴിഞ്ഞ് വൈറ്റ്ഹൗസിന്റെ പടിയിറങ്ങാനൊരുങ്ങവെ തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ കടുത്ത തീരുമാനങ്ങളെല്ലാം തന്ത്രപരമായി പിന്‍വലിച്ച് പ്രസിഡന്റ് ട്രംപ്. കൊറോണ വ്യാപനം രൂക്ഷമായിരിക്കേ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ നീക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് യാത്രാവിലക്കുകള്‍ എടുത്ത് കളഞ്ഞത്. ബ്രിട്ടണ്‍, അയര്‍ലന്റ്, ബ്രസീല്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാവിലക്കുകളാണ് നീക്കിയത്.

അതേസമയം ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പരമാവധി പ്രതിസന്ധി സൃഷ്ടിക്കുക എന്നതാണ് ട്രംപിന്റെ ഉദ്ദേശമെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതു മുതല്‍ പ്രതിരോധരംഗത്തും ട്രംപ് നടത്തിക്കൊണ്ടിരുന്ന പല നയങ്ങളും പിന്‍വലിക്കുകയോ കടുപ്പിക്കുകയോ ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ഇംപീച്ച്‌മെന്റിന്റെ വക്കിലെത്തി നില്‍ക്കേയാണ് യാത്രാവിലക്കുകള്‍ നീക്കിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here