തിരുവനന്തപുരം: തിരക്കേറിയ ദേശീയപാതയിൽ പന്തിനു പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലൂടെ രക്ഷപ്പെടുത്തിയ കെഎസ്ആർടിസി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പർ. 83 സർവീസ് നടത്തിയ ഡ്രൈവർ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. മകച്ച പ്രവർത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവർ കെ. രാജേന്ദ്രന് ഗുഡ് സർവീസ് എൻട്രി സർട്ടിഫിക്കറ്റ് നൽകുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.

രാജേന്ദ്രൻ കഴിഞ്ഞ 29ന് സർവീസ് നടത്തുന്നതിന് ഇടയിൽ ഉദയൻകുളങ്ങര വൈകിട്ട് നാലര മണിയോട് കൂടിയായിരുന്നു സംഭവം. ഉദയൻകുളങ്ങരയിൽ കടയിൽ മാതാപിതാക്കളോടൊപ്പം സൈക്കിൾ വാങ്ങാനെത്തിയ രണ്ട് വയസുകാരൻ കയ്യിൽ ഇരുന്ന പന്ത് റോഡിൽ പോയപ്പോൾ പിറകെ ഓടുകയായിരുന്നു. റോഡിന് നടുവിൽ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധയിപ്പെട്ടത്. ഇതിനടയിൽ എത്തിയ ബസ് ഡ്രൈവർ സമയോചിതമായി ബസ് ബ്രേക്കിട്ട് നിർത്തി കു‍ഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

കടയിൽ സ്ഥാപിച്ച നിരീക്ഷണക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തിരുന്നു. തുടർന്നാണ് പാപ്പനംകോട് ഡിപ്പോയിൽ ഡ്രൈവർ രാജേന്ദ്രനെ ആദരിക്കുകയും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തത്. പാപ്പനംകോട് ഡിപ്പോയിൽ നടന്ന പരിപാടി എടിഒ: കെ.ജി സൈജു ഉദ്ഘാടനം ചെയ്തു. എഡിഇ: നസീർ. എം, വൈക്കിൾ സൂപ്പർവൈസർ യബനിസർ, യൂണിയൻ പ്രതിനിധികളായ സതീഷ് കുമാർ, അനിൽകുമാർ, രതീഷ്കുമാർ, മനോജ്, എസ്. കെ. മണി, സൂപ്രണ്ട് സന്ധ്യാ ദേവി, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.എസ്. ബിനു, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here