നിയമസഭാ വളപ്പിനുള്ളിലെ തെങ്ങിൽ കയറി പ്രതിഷേധിച്ച ആളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി . തെങ്ങുകയറ്റത്തൊഴിലാളി യൂണിയന്‍ അംഗമായ ടി.സുധീര്‍കുമാറാണ് ക്ഷേമനിധി പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യഘങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. അതീവ സുരക്ഷാ മേഖലയായ നിയമസഭാവളപ്പിനുള്ളിലെ അപ്രതീക്ഷിതമായ പ്രതിഷേധസമരം വാച്ച് ആന്റ് വാർഡിനേയും ഉദ്യോഗസ്ഥരേയും പൊലീസിനേയും ഒരുപോലെ ഞെട്ടിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽലാണ് ഇയാളെ താഴെയിറക്കിയത് . രണ്ട് യൂണിറ്റ് ഫയർഫോഴ്സ് പൊലീസ് ആംബുലൻസ് എന്നിവയും സ്ഥലത്തെത്തിയിരുന്നു നിയമസഭാ സെക്രട്ടറി പി ഡി ശാരംഗധരൻ, വി ശിവൻകുട്ടി എം എൽഎ എന്നിവർ ചർച്ചനടത്തിയാണ് പ്രതിഷേധക്കാരനെ താഴെയിറക്കിയത് .

LEAVE A REPLY

Please enter your comment!
Please enter your name here