തിരുവനന്തപുരം: 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ എസ്.ഹരീഷിന്റെ ‘മീശ’പുരസ്‌കാരത്തിന് അര്‍ഹമായി. ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരം നേടി.

സാഹിത്യ അക്കാദമിയുടെ 2019 ലെ വിശിഷ്ടാംഗത്വത്തിന് പി.വല്‍സലയും വി.പി.ഉണ്ണിത്തിരിയുമാണ് അര്‍ഹരായത്. 50,000 രൂപയും സ്വര്‍ണ്ണപതക്കവും ഫലകവുമാണ് സമ്മാനം. എന്‍ കെ ജോസ്, പാലക്കീഴ് നാരായണന്‍, പി. അപ്പുക്കുട്ടന്‍, റോസ് മേരി, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി.

അക്കാദമി പുരസ്‌കാരങ്ങള്‍ ഇങ്ങനെ:-
കവിത-പി. രാമന്‍ (രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം ആര്‍ രേണുകുമാര്‍ (കൊതിയന്‍)
ചെറുകഥ-വിനോയ് തോമസ് (രാമച്ചി),
നാടകം-സജിത മഠത്തില്‍ (അരങ്ങിലെ മത്സ്യഗന്ധികള്‍),
ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി),
സാഹിത്യ വിമര്‍ശനം -ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും),
വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനന്‍ (നഷ് ടമാകുന്ന നമ്മുടെ സ്വപ് നഭൂമി), ഡോ. ആര്‍.വി.ജി. മേനോന്‍
(ശാസ് ത്ര സാ ങ്കേതിക വിദ്യകളുടെ ചരിത്രം),
ജീവചരിത്രം/ആത്മകഥ എം.ജി.എസ് . നാരായണന്‍ (ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ് ചകള്‍)
യാത്രാവിവരണം -അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ)
വിവര്‍ത്തനം -കെ. അരവിന്ദാക്ഷന്‍ (ഗോതമബുദ്ധന്റെ പരിനിര്‍വാണം)
ഹാസസാഹിത്യം- സത്യന്‍ അന്തിക്കാട് (ഈശ്വരന്‍ മാത്രം സാക്ഷി)

LEAVE A REPLY

Please enter your comment!
Please enter your name here