ആലപ്പുഴ: വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള2021  ഇന്ന് തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി  21 വരെ ആലപ്പുഴ പാതിരാപ്പിള്ളി ക്യാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് മേള സംഘടിപ്പിക്കുന്നത്. ലിങ്ക് ഉപയോഗിച്ചും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഓണ്‍ലൈനായി മേള കാണാം.


കയര്‍ വ്യവസായത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും സെമിനാറുകളും വെര്‍ച്ചല്‍ എക്‌സിബിഷനും മേളയുടെ ഭാഗമായി നടക്കും. നൂറില്‍പരം വിദേശ വ്യാപാരികളും ആഭ്യന്തര വ്യാപാരികളും കയര്‍ കേരളയില്‍ പങ്കെടുക്കും. കയറുല്‍പന്നങ്ങളുടെ വര്‍ണവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ വെര്‍ച്ചല്‍ സ്റ്റാളുകളാണ് ഒരുങ്ങുന്നത്.


ഫെബ്രുവരി 16 ന് ഉദ്ഘാടന ദിവസം രാവിലെ 10.30 മുതല്‍ സംഗീത നാടക അക്കാദമി സീനിയര്‍ ഫെല്ലോഷിപ്പ് ജേതാവ് സദനം വാസുദേവന്‍ നായര്‍ നയിക്കുന്ന കേരളീയ വാദ്യ സമന്വയം നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പവലിയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.എം ആരീഫ്, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ എം എല്‍ എയും അപക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമായ ആനത്തലവട്ടം ആനന്ദന്‍, എം. എല്‍. എമാരായ സജി ചെറിയാന്‍, ആര്‍. രാജേഷ്, അഡ്വ. യു. പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേശ്വരി, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.


ഉച്ചയ്ക്ക് 2.30ന് ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിക്കും.കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ വിനോദ് തുടങ്ങിയവര്‍ സന്നിഹിതരാകും. വൈകിട്ട് 7:30മുതല്‍ സൂപ്പര്‍ കിഡ്‌സ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി.


17ന് രാവിലെ 10ന് കയര്‍ രണ്ടാം പുനസംഘടന നേട്ടങ്ങളും ഭാവി വഴികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ധനം – കയര്‍ വകുപ്പ് മന്ത്രി ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.10.30ന് ‘കയര്‍ രണ്ടാം പുനസംഘടന-ഒരു വിജയഗാഥ’ദൃശ്യാവിഷ്‌കാരം നടക്കും. ഉച്ചയ്ക്ക് 2ന് മന്ത്രി തോമസ് ഐസക്, ‘രണ്ടാം കയര്‍ പുനസംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും’. വൈകിട്ട് 6.30ന് ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യം സ്മൃതി സംഗീത പരിപാടി നടക്കും.


18ന് രാവിലെ 9:30ന് ‘ ഇന്നോവേറ്റീവ് പ്രോഡക്ടസ് ‘ എന്ന വിഷയത്തില്‍ സാങ്കേതിക സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 2ന് ‘സ്റ്റാര്‍ട്ട് അപ്‌സ് ആന്റ് ഇന്നോവേഷന്‍സ് ഇന്‍ കൊയര്‍ ഇന്‍ഡസ്ട്രീസ്’ എന്ന വിഷയത്തില്‍ രാജ്യാന്തര സെമിനാര്‍ നടക്കും. 6.30 മുതല്‍ ജുഗല്‍ ബന്ദി. 8ന് മെഗാഷോ ഇശല്‍ മെഹര്‍ബാ.


19 ന് രാവിലെ 10ന് ‘ഓപ്പോര്‍ച്യുണിറ്റീസ് ആന്റ് ചലഞ്ചസ് ഇന്‍ ഡോമസ്റ്റിക് മാര്‍ക്കറ്റിങ്ങ്’, ഉച്ചയ്ക്ക് 2ന് സസ്റ്റയ്‌നബിലിറ്റി ഓഫ് കൊയര്‍ ഫൈബര്‍ ആന്റ് ഇറ്റ്‌സ് പ്രസന്റേഷന്‍’ എന്ന വിഷയത്തിലും സെമിനാര്‍ നടക്കും. വൈകിട്ട് 6.30ന് പത്മശ്രീ രാമചന്ദ്ര പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവ കൂത്ത്. 7.30 ന് പ്രസിദ്ധ സുഷിരവാദ്യകലാകാരന്‍ ജോസിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്.


20ന് രാവിലെ 10ന് ബിന്‍ഡെര്‍ലെസ് ബോര്‍ഡ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡ് തിയറിറ്റിക്കല്‍ പ്രസന്റേഷന്‍ നടത്തും. വൈകിട്ട് 6ന് കുട്ടികളുടെ നാടകവേദി രംഗപ്രഭാത് അവതരിപ്പിക്കുന്ന നാടകവും 7ന് കുട്ടികളുടെയും പ്രശസ്ത സിനിമ തരങ്ങളുടേയും നൃത്ത പ്രകടനവും നടക്കും.


21 ന് ആറാം ദിവസം സെമിനാറും, ധാരണാപത്ര കൈമാറ്റവും നടക്കും. ‘തൊഴിലുറപ്പ് പദ്ധതി : മണ്ണ് ജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 10ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജേശ്വരി, കയര്‍ വികസന വകുപ്പ് റൂറല്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ വി.ആര്‍.വിനോദ്, കയര്‍ വികസന ഡയറക്ട്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11മുതല്‍ ‘കയര്‍ ഭൂവസ്ത്രം മണ്ണുജല സംരക്ഷണത്തിന്’, കയര്‍ ഭൂവസ്ത്ര വിനിയോഗം തൊഴിലുറപ്പ് പദ്ധതിയില്‍’ എന്ന വിഷയങ്ങളില്‍ വീഡിയോ ഡോക്യൂമെന്റഷന്‍ അവതരണം.


11.15 മുതല്‍ മേളയെകുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കല്‍. വൈകിട്ട് 3ന് ഗവര്‍ണര്‍ അരീഫ് മുഹമ്മദ് ഖാന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനം -കയര്‍ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ കയര്‍ കേരള 2021 അവലോകനം നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍, എ. എം.ആരിഫ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6. 30 മുതല്‍ പ്രശസ്ത സംഗീത പ്രതിഭ ആര്യ ദയാലും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും.  

LEAVE A REPLY

Please enter your comment!
Please enter your name here