![Priyanka_Modi_collage](https://i0.wp.com/keralatimes.com/wp-content/uploads/2021/03/Priyanka_Modi_collage.jpg?resize=696%2C464&ssl=1)
തിരുവനന്തപുരം : കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തിലെത്തിയിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാലക്കാട്ടെത്തി. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന മെഗാ സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
പ്രിയങ്കാഗാന്ധി കായംകുളത്തുനിന്നും പ്രയാണം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി പ്രിയങ്കയുടെ പ്രചാരണം നടക്കും.
ബി ജെ പി വിജയപ്രതീക്ഷ വയ്ക്കുന്ന രണ്ട് മണ്ഡലങ്ങൾ പാലക്കാട് ജില്ലയിലാണ്. പാലക്കാട് മത്സരിക്കുന്ന മെട്രോമാൻ ഇ ശ്രീധരൻ, മലമ്പുഴയിലുമാണ് വിജയപ്രതീക്ഷ. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാലക്കാട് അണിനിരത്തിയത്.