കോ​ഴി​ക്കോ​ട്: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമ്മജൻ ബോൾഗാട്ടിയെ പോളിങ്ങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു. ബൂത്തിലേക്ക് ധർമ്മജൻ എത്തുമ്പോ കയറാനാവില്ലെന്ന് പറഞ്ഞ് ബൂത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് പ്രവർത്തകർ പറയുകയായിരുന്നു.

യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ന​ക​ത്ത് സ​ന്ദ​ര്‍​ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. അതേസമയം ബൂത്ത് സന്ദർശനത്തിന് സ്ഥാനാർഥിക്ക് അനുമതിയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും അവർ അറിയിച്ചു.

താ​ന്‍ ഇ​റ​ങ്ങി​പ്പോ​യ​ത് കൂ​ടു​ത​ല്‍ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെന്ന് ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എന്നാല്‍ ബൂത്തിനകത്ത് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​തി​ണ് മാത്രമാണ് വിലക്കുള്ളതെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here