ഫിനോഷ്
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ്റെ നേതൃത്വത്തിൽ ആരംഭിച്ച എം. ജെ മ്യൂസിക് സോൺ (MJ MUSIC ZONE) എന്ന ഓൺലൈൻ മ്യൂസിക്ക് അക്കാദമി, പ്രശസ്ത സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, ടൊവിനോ തോമസ് എന്നിവർ ചേർന്ന് ലോഞ്ച് ചെയ്തു. മജിഷ്യൻ ഗോപിനാഥ് മുതുകാട്, അനൂപ് മേനോൻ, സുരഭി ലക്ഷ്മി, പിന്നണി ഗായകരായ റിമി ടോമി, വിജയ് യേശുദാസ് തുടങ്ങി പ്രമുഖരുടെ ഒരു വലിയ നിര തന്നെ ഇതിന്റെ ആദ്യ പ്രമോഷൻ വീഡിയോ ഷെയർ ചെയ്തു.

ലോകമെമ്പാടുമുള്ള സംഗീത സ്നേഹികൾക്ക് ശുദ്ധസംഗീതത്തിൽ ഊന്നി നിന്നുകൊണ്ട് ശാസ്ത്രീയ സംഗീതം, സിനിമാ സംഗീതം, ലളിതസംഗീതം, ഭക്തി ഗാനങ്ങൾ എന്നീ മേഖലകളിൽ വിവിധ കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുക. എം. ജയചന്ദ്രനെ കൂടാതെ, കർണാടക സംഗീതത്തിലും പിന്നണി ഗാനരംഗത്തും പ്രശസ്തരും അദ്ധ്യാപന പരിചയവുമുള്ള സംഗീതജ്ഞരാണ് MJ MUSIC ZONE ലെ ഗുരുക്കൻമാർ.
8 വയസ്സു മുതലുള്ള കുട്ടികൾക്കാണ് മേൽ പറഞ്ഞ കോഴ്സുകളിലേക്ക് പ്രവേശനം. 6-7 വയസ്സുള്ള കുട്ടികൾക്കായി ” Little Champs” എന്ന പേരിൽ പ്രത്യേക ക്ലാസുകളുമുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലറിയുവാനും പഠിക്കുവാനുമായി, ”ആത്മ” എന്ന പേരിലുള്ള MJ യുമായുള്ള പ്രത്യേക സെഷനും, ഇതിന്റെ സവിശേഷതയാണ്.
www.mjmusiczone.com എന്ന പോർട്ടലിലൂടെയാണ് ക്ലാസുകൾ ഓൺലൈനായി ലഭ്യമാവുക.