അവയവം മാറ്റിവയ്ക്കല്‍ ഉള്‍പ്പെ­ടെ­യുള്ള, അടി­യ­ന്തര വൈദ്യ­സ­ഹായഘട്ട­ങ്ങ­ളിലെ ആവ­ശ്യ­ത്തി­നായുള്ള രാജ്യത്തെ, സര്‍ക്കാര്‍ മേഖ­ല­യിലെ ആദ്യത്തെ വിമാന സര്‍വീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാ­ടനം ചെയ്തു. സംസ്ഥാന സര്‍ക്കാ­രിന്റെ കീഴില്‍, തിരു­വ­ന­ന്ത­പുരം ചാക്ക­യില്‍ പ്രവര്‍ത്തി­ക്കുന്ന രാജീവ് ഗാന്ധി അക്കാ­ദമി ഫോര്‍ ഏവി­യേ­ഷന്‍ ടെക്‌നോ­ളജിയും, ആരോ­ഗ്യ­വ­കു­പ്പിന്റെ കീഴി­ലുള്ള, കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയ­റിങ്ങും (മൃ­ത­സ­ഞ്ജീ­വ­നി) തമ്മില്‍ ഇതു­സം­ബ­ന്ധിച്ച ധാര­ണാപത്രം കൈമാ­റി.

ആഗോള വൈദ്യ­ശാ­സ്ത്ര­രംഗം അനു­ദിനം വളര്‍ന്നുകൊ­ണ്ടിരി­ക്കു­ക­യാ­ണെന്നും ഈ രംഗത്തെ പുതിയ കണ്ടു­പി­ടി­ത്ത­ങ്ങളും ഇതര നേട്ട­ങ്ങളും കേര­ള­ത്തിലെ എല്ലാ­വര്‍ക്കും പ്രയോ­ജ­ന­പ്പെ­ടു­ത്താനുത­കുന്ന സൗക­ര്യ­ങ്ങള്‍ ഏര്‍പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ന്നുതിന് സര്‍ക്കാര്‍ മുന്തിയ പരി­ഗ­ണ­ന­യാണ് നല്‍കു­ന്ന­തെന്നും ഉദ്ഘാ­ടന പ്രസം­ഗ­ത്തില്‍ മുഖ്യ­മന്ത്രി പറഞ്ഞു. കേര­ള­ത്തില്‍ അവ­യവം മാറ്റി­വ­യ്ക്ക­ലിന് ആദ്യ­മായി വിമാ­ന­ത്തിന്റെ സേവനം ലഭ്യ­മാ­ക്കി­യത് കഴിഞ്ഞ വര്‍ഷ­മാ­ണ്. തിരു­വ­ന­ന്ത­പു­രത്തെ ശ്രീചി­ത്ര­യില്‍നിന്നും കൊച്ചി­യിലെ ലിസി ആശു­പ­ത്രി­യി­ലേക്ക് ഹൃദയം എത്തി­ക്കു­ന്ന­തി­നാണ് വിമാനം ഏര്‍പ്പെ­ടു­ത്തി­യ­ത്. ഈ സംഭ­വ­ത്തെ­ത്തു­ടര്‍ന്നാണ് അവ­യവം മാറ്റി­വ­യ്ക്ക­ലിന് സ്ഥിരം വിമാ­ന­സര്‍വീസ് ഏര്‍പ്പെടു­ത്ത­ണ­മെന്ന് തീരു­മാ­നി­ച്ച­തെന്നും മുഖ്യ­മന്ത്രി അറി­യിച്ചു.

അവ­യവം വിമാ­ന­മാര്‍ഗ്ഗം എത്തി­ക്കു­ന്ന­തി­നുള്ള ചെലവ് സര്‍ക്കാര്‍ വഹി­ക്കുമെന്ന് അധ്യ­ക്ഷ­പ്ര­സം­ഗ­ത്തില്‍ ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ അറി­യി­ച്ചു. സര്‍ക്കാര്‍ ഇതി­നായി 5 കോടി രൂപ അനു­വ­ദിച്ചിട്ടു­ണ്ട്. അവ­യ­വ­മാറ്റ ശസ്ത്ര­ക്രിയ നട­ത്തുന്ന സര്‍ക്കാര്‍­-­സ്വ­കാര്യ ആശു­പ­ത്രി­ക­ളോ­ട­നു­ബ­ന്ധി­ച്ച്, അവ­ശ്യ­ഘ­ട്ട­ങ്ങളില്‍ മാത്ര­മാണ് പ്രത്യേക വിമാന സര്‍വ്വീസ് നട­ത്തു­ക. അവ­യവം മാറ്റി­വ­യ്ക്കല്‍ പ്രക്രി­യയ്ക്ക് സമയം വളരെ പ്രധാ­ന­മാണ്. മസ്തി­ഷ്ക്ക­മ­രണം സംഭ­വി­ച്ച വ്യക്തിയും അദ്ദേ­ഹ­ത്തിന്റെ അവ­യവം സ്വീക­രി­ക്കാന്‍ അനു­യോ­ജ്യ­നായ വ്യക്തി­യും പല­പ്പോഴും വിദൂ­ര­ങ്ങ­ളി­ലുള്ള ആശു­പ­ത്രി­ക­ളി­ലായിരി­ക്കും. ഈ സാഹ­ച­ര്യ­ത്തില്‍ റോഡു­മാര്‍ഗ്ഗേണ അവ­യവം എത്തി­ക്കു­ന്നത് പ്രയോ­ജ­ന­ക­ര­മാ­കി­ല്ല. ഇക്കാ­ര­ണ­ത്താ­ലാണ്, ആരോഗ്യ കുടും­ബ­ക്ഷേമ വകു­പ്പി­നു­കീ­ഴി­ലുള്ള മൃത­സ­ഞ്ജീ­വനി പദ്ധ­തി­യുടെ ആഭി­മു­ഖ്യ­ത്തില്‍ പ്രത്യേക വിമാ­ന­സര്‍വ്വീസ് ഏര്‍പ്പെടു­ത്താന്‍ തീരു­മാ­നി­ച്ച­തെന്ന് വി.­എ­സ്. ശിവ­കു­മാര്‍ വ്യക്ത­മാ­ക്കി. മൃത­സ­ഞ്ജീ­വനി പദ്ധ­തി­മുഖേന ഇതിനകം മസ്തി­ഷ്ക­മ­രണം സംഭ­വിച്ച 197 വ്യക്തി­ക­ളില്‍നി­ന്നായി 537 അവ­യ­വ­ങ്ങള്‍ മാറ്റി­വ­ച്ചിട്ടുണ്ട്. തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേ­ജില്‍ കരള്‍ മാറ്റി­വ­യ്ക്കല്‍ ശസ്ത്ര­ക്രിയാ യൂണിറ്റ് ആരം­ഭി­ക്കാന്‍ സാധി­ച്ചത് ഈ മേഖ­ല­യിലെ മഹ­ത്തായ ചുവ­ടു­വ­യ്പ്പാ­ണെന്നും ആരോ­ഗ്യ­മന്ത്രി പറ­ഞ്ഞു. കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയ­റിങ്ങുമായി ധാര­ണ­യി­ലെ­ത്തിയ പ്രത്യേക വിമാ­ന­സര്‍വ്വീസ് ആരം­ഭി­ക്കു­ന്ന­തിന്, രാജീവ് ഗാന്ധി അക്കാ­ദമി ഫോര്‍ ഏവി­യേ­ഷന്‍ ടെക്‌നോ­ളജിയുടെ വിമാനം ലഭ്യ­മാ­ക്കാന്‍ രണ്ടു­മാ­സ­ത്തോളം സമ­യ­മെ­ടു­ക്കു­മെന്ന്, വ്യോമ­യാന വിഭാ­ഗ­ത്തിന്റെ ചുമ­ത­ല­യുള്ള മന്ത്രി കെ. ബാബു അറി­യി­ച്ചു. കേന്ദ്ര വ്യോമ­യാന മന്ത്രാ­ല­യ­ത്തില്‍നിന്നും അനു­മതി ലഭി­ക്കു­ന്ന­തി­നു­ള്ള നട­പ­ടി­ക­ളെല്ലാം സ്വീക­രി­ച്ചി­ട്ടു­ണ്ട്. അത് ലഭ്യ­മാ­കു­ന്ന­തു­വരെയുള്ള ആവ­ശ്യ­ങ്ങള്‍ക്ക് പകരം സംവി­ധാനം ഏര്‍പ്പെ­ടു­ത്തു­മെന്നും അദ്ദേഹം പറഞ്ഞു.

ഏവി­യേ­ഷന്‍ അക്കാ­ദ­മി­യുടെ എക്‌സി­ക്യൂ­ട്ടീവ് വൈസ് ചെയര്‍മാ­നായ ജി. ചന്ദ്ര­മൗ­ലി­യും മൃത­സ­ഞ്ജീ­വനി പദ്ധ­തി­യുടെ സംസ്ഥാന കണ്‍വീ­നറും തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേജ് പ്രിന്‍സി­പ്പാ­ളു­മായ ഡോ. തോമസ് മാത്യുവും തമ്മി­ലാണ് ധാര­ണാ­പത്രം കൈമാ­റി­യ­ത്. വിമാ­ന­ത്തിന്റെ താക്കോല്‍ മന്ത്രി കെ. ബാബുവില്‍നിന്നും ക്യാപ്റ്റന്‍ സജി ഗോപി­നാ­ഥ് ഏറ്റു­വാ­ങ്ങി. ചട­ങ്ങില്‍ ഏവി­യേ­ഷന്‍ അക്കാ­ദമി സെക്ര­ട്ടറി പി. ഷെരീഫ്, മെഡിക്കല്‍ വിദ്യാ­ഭ്യാസ ഡയ­റ­ക്ടര്‍ ഡോ. എ. റംലാ­ബീ­വി, മെഡി­ക്കല്‍ കോളേജ് വൈസ് പ്രിന്‍സി­പ്പാള്‍ ഡോ. ഗിരി­ജ­കു­മാ­രി, എച്ച്.­ഡി.­എ­സ്. അംഗ­ങ്ങള്‍ തുട­ങ്ങിയ­വര്‍ പ്രസം­ഗി­ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here