ആലപ്പുഴ: തൻറെ പുതിയ കവിത രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായതിന് പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ‘പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല. കവിത നവാഗതർക്ക്’ എന്നാണ് സുധാകരൻ പറയുന്നത്. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിത പങ്കുവെച്ചുകൊണ്ടാണ് സുധാകരൻറെ വാക്കുകൾ.

‘നേട്ടവും കോട്ടവും’ എന്ന പേരിലുള്ള കവിത ഈ ലക്കം കലാകൗമുദിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിത പുറത്തുവന്നതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന രീതിയിൽ ചർച്ചകൾ ആരംഭിക്കുകയായിരുന്നു.

പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള സുധാകരൻറെ പരോക്ഷ മറുപടിയാണിതെന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്.

ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളൊക്കെയാണ് നടത്തിയത്. ആകാംക്ഷഭരിതരായ നവാഗതർ ഇനി ഈ വഴി നടക്കട്ടെ. തുടങ്ങിയ വാക്കുകളാണ് ജി സുധാകരൻറെ കവിതയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here