ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസമേകാൻ അഞ്ചു കോടി രൂപ ചെലവിൽ ഹൗസിങ്ങ് ബോർഡ് നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് 12ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, അഡ്വ. എ.എം. ആരിഫ് എം.പി. എന്നിവർ വിശിഷ്ടാതിഥികളാകും. എം.എൽ.എ.മാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ, എം.എസ്. അരുൺകുമാർ, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, തോമസ് കെ. തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഹൗസിംഗ് കമ്മീഷണർ എൻ. ദേവിദാസ്, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, ജനപ്രതിനിധികളായ അഡ്വ. പ്രദീപ്തി സജിത്ത്, സുനിത പ്രദീപ്, മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ ഡോ. കെ. ശശികല, ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, എം. ലിജു, എ.എം. നസീർ, സന്തോഷ് കുമാർ, എസ്. പ്രദീപ് കുമാർ, വി.സി. ഫ്രാൻസിസ്, സുധീർ കോയ തുടങ്ങിയവർ പങ്കെടുക്കും. മൂന്നുനിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here