ന്യൂ ഡൽഹി : ഡി സി സി പ്രസിഡൻറുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറിക്കിടെ പരസ്യ പ്രതികരണങ്ങൾ തുടരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. മുതിർന്ന നേതാക്കൾ സംയമനം പാലിക്കണമെന്ന് ഹൈക്കമാൻഡ് വീണ്ടും നിർദ്ദേശിച്ചു. നേതാക്കളോട് സംസാരിക്കാൻ കെപിസിസി നേതൃത്വത്തിനും ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടും ഗ്രൂപ്പുകൾ വഴങ്ങാത്ത സാഹചര്യത്തിലാണ് വീണ്ടും ഇടപെടൽ. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാൻ സംസ്ഥാനത്തിൻറെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി അടുത്തയാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം. കെ പി സി സി പുനസംഘടനയുമായി സഹകരിക്കണമെന്നും, നേതാക്കൾക്ക് പറയാനുള്ളത് കേൾക്കുമെന്നും താരിഖ് അറിയിക്കും. പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകൾ വീണ്ടും പരാതി നൽകിയ പശ്ചാത്തലത്തിൽ കൂടിയാണ് താരിഖ് അൻവർ കേരളത്തിലെത്തുന്നത്.

അതിനിടെ കെപിസിസി നേതൃത്വം ചർച്ചയ്ക്ക് മുൻ കയ്യെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്‌നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തീർക്കണമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here