തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവച്ച മുൻ കെ പി സി സി ജന.സെക്രട്ടറി കെ പി അനിൽ കുമാർ സി പി എമ്മിലേക്കെന്ന് സൂചന. ഇന്ന് എ കെ ജി സെന്ററിൽ എത്തുന്ന അനിൽകുമാർ കോടിയേരിയുമായി ചർച്ച നടത്തും. ഉപാദികളൊന്നുമില്ലാതെയാണ് സി പി എമ്മിൽ ചേരുന്നതെന്നാണ് അനിൽകുമാറുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ പി അനിൽകുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. അനിൽകുമാറിന് നിരാശാ ബോധമെന്നും ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നും സുധാകരൻ പറഞ്ഞു. അനിൽകുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ല. നിരുത്തരവാദപരമായ മറുപടിയാണ് നൽകിയത്. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും സുധാകരൻ പറഞ്ഞു.

നേതൃത്വത്തിന് എതിരെ വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനിൽകുമാറിൻറെ രാജി പ്രഖ്യാപനം. കെ സുധാകരന് എതിരെ രൂക്ഷ വിമർശനവും അനിൽകുമാർ നടത്തി. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ രാജി പ്രഖ്യാപനത്തിനിടെ വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here