പേരാമ്പ്ര: ചേരിതിരിവില്ലാത്ത പൊതുസമൂഹമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സമൂഹത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം ഊന്നല്‍ നല്‍കേണ്ടതെന്നും വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍.

എന്‍.സി.പി സംസ്ഥാന സമിതിയംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പി.പി. കൃഷ്ണാനന്ദന്റെ മൂന്നാം ചരമവാര്‍ഷികദിനാചരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൈത്രിയ്ക്കും സാമൂദായിക ഐക്യത്തിനും മാതൃകയായ നാടാണ് നമ്മുടേത്. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ ഉപരിക്കുവെന്നും മന്ത്രി പറഞ്ഞു.

പേരാമ്പ്രയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന കൃഷ്ണാനന്ദന്റെ വേര്‍പാട് എന്നും തീരാനഷ്ടമാണെന്നും മന്ത്രി അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി, സംസ്ഥാന കമ്മിറ്റിയംഗം കിഴക്കയില്‍ ബാലന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീഷ് നടുക്കണ്ടി, ടി.വി.മാധവിയമ്മ, എന്‍.എം.സി. ജില്ലാ പ്രസിഡന്റ് അനിതാ കുന്നത്ത്, കൂത്താളി ഗ്രാമപഞ്ചായത്തംഗം സാവിത്രി ടീച്ചര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം ശ്രീലജ പുതിയേടത്ത്, കെ.കെ.കുഞ്ഞിക്കണാരന്‍, എന്‍.കുഞ്ഞികൃഷ്ണന്‍ നായര്‍, ഭാസ്‌കരന്‍ കെ.കെ, സഫാ മജീദ്, നാരായണന്‍ മേലാട്ട്, കെ.എം.ഗോവിന്ദന്‍, കിഴക്കയില്‍ മോഹനന്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here