തിരുവനന്തപുരം: പാർലമെന്റംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ കഴുതയെന്ന് വിളിച്ചതിന് തെലങ്കാന പി സി സി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി ഖേദം പ്രകടിപ്പിച്ചു. ശശി തരൂരിനെ ഫോണിൽ വിളിച്ചാണ് റെഡ്ഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം.

തെലങ്കാന ഐ ടി വകുപ്പ് മന്ത്രി കെ ടി രാമറാവുവിനെ പ്രശംസിച്ച് തരൂർ രംഗത്തെത്തിയതാണ് പി സി സി അധ്യക്ഷനെ ചൊടിപ്പിച്ചത്. ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് മാത്രം നല്ല നേതാവാകില്ലെന്നും ഇരുവരും കഴുകളാണെന്നുമായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. തരൂരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here