കോഴിക്കോട്: മലബാറിന്റെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തിയുള്ള സമഗ്ര വികസനമാണ് ചേംബറിന്റെ പ്രവർത്തന ലക്ഷ്യമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് 92 – മത് വാർഷിക പൊതുയോഗം വിലയിരുത്തി.

റോഡ്, റെയിൽവേ , വിമാനത്താവള വികസനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പ് മന്ത്രിമാരുമായും ഇതിനകം കൂടി കാഴ്ച നടത്തി. ഇതിൽ എയിംസ് ആശുപത്രി മലബാറിൽ എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമമാണ് ചേംബർ നടത്തുന്നത്.

കരിപ്പൂർ വൈഡ് ബോഡി വിമാന സർവ്വീസ് തുടങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം എത്തിയതും ചേംബറിന്റെ ഇടപെടലെന്ന് യോഗം വിലയിരുത്തി. മലബാറിലെ ദേശീയ പാത വികസനത്തിനും കേന്ദ്ര- സംസ്ഥാന സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ രാഷ്ടിയ ഭേദമേന്യ നടപടിയാണ് ഇരു സർക്കാറും സ്വീകരിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനം വലിയ തോതിൽ നടത്താൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ വ്യാപാര വ്യവസായത്തിനുണ്ടായ നഷ്ടങ്ങൾക്ക് ഇരു സർക്കാറുകളും പ്രത്യേക പാക്കേജ് അനുവദിക്കണം. പെട്രോൾ ഡീസൽ വില നിയന്ത്രിക്കാനുള്ള ജി.എസ് ടി നടപടി അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് ചേംബറിന്റെ പ്രതീക്ഷയെന്നും യോഗം വ്യക്തമാക്കി.

പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
വരവ് ചെലവ് കണക്കുകൾ ട്രഷറർ
സി.കെ അബ്ദുൾ റൗഫ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, വൈസ്.പ്രസിഡന്റ് എം പി.എം മുബഷീർ, ജോ.സെക്രട്ടറി – നയൻ ജെ. ഷാ, മുൻ പ്രസിഡന്റുമാരായ കെ.വി കുഞ്ഞഹമ്മദ്, പി.വി.ഗംഗാധരൻ, പി .സക്കീർ , ജി.എ. മജീദ്, പി. സുന്ദർദാസ് , അഡ്വ.പി.ജി. അനൂപ്, നാരായണൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here