ഏഴു വയസ്സുകാരനായ മകനില്‍ നിന്ന് വീട്ടു വാടകയും കറന്റ് ബില്ലും ഈടാക്കുന്ന അമ്മയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്ലോറിഡയില്‍ നിന്നുള്ള യുവതിയാണ് പണത്തിന്റെ മൂല്യം അറിഞ്ഞു വളരുക എന്ന ആശയം നടപ്പിലാക്കാനായി മകനില്‍ നിന്ന് ചെലവുകള്‍ക്കുള്ള പണം ഈടാക്കുന്നത്. ഇങ്ങനെ പണം നല്‍കാനായി ഏഴു വയസ്സുകാരന് ഒരു വരുമാന മാര്‍ഗ്ഗവും അമ്മ നല്‍കിയിട്ടുണ്ട്.

കുട്ടിക്ക ചെയ്യാന്‍ കഴിയുന്ന ചെറിയ ജോലികള്‍ അവനെക്കൊണ്ട് വീട്ടില്‍ ചെയ്യിക്കും. ഇതിന് ദിവസം ഒരു ഡോളര്‍ എന്ന രീതിയില്‍ ശമ്പളവും നല്‍കും. ഇങ്ങനെ മാസത്തില്‍ മുപ്പത് ഡോളര്‍ സ്വന്തമാക്കുന്ന കുട്ടിയില്‍ നിന്ന് പ്രതിമാസം 5 ഡോളര്‍ വീട്ട് വാടകയായും, 2 ഡോളര്‍ വൈദ്യുതി ബില്ലിനുള്ള തുകയായും, കൂടാതെ 2 ഡോളര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനായും ഈടാക്കും.

ഒരു മാസം വാടക നല്‍കാതെ ഇരുന്നാല്‍ അടുത്ത മാസം അതിന്റെ ഇരട്ടി തുക അവന്‍ അടയ്ക്കണം. ഇതിനാല്‍ തന്നെ കുട്ടി പണം അനാവശ്യമായി ചിലവാക്കാന്‍ മടിക്കുമെന്നാണ് അമ്മ പറയുന്നത്. വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അനുകൂലമായും പ്രതികൂലമായും കമന്റുകള്‍ ലഭിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here