കലാഭവൻ മണിയുടെ ഓർമകൾ പുതുക്കി ചാലക്കുടി ഒത്തുകൂടി. ചാലക്കുടി പൗരാവലിയാണ് ചിരസ്മരണ എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. മമ്മൂട്ടി, മോഹൻലാൽ, തമിഴ് നടൻ വിക്രം, ഇന്നസെന്റ് എം.പി., സംവിധായകരായ സിബി മലയിൽ, സിദ്ധീഖ്, കമൽ, ലാൽജോസ് തുടങ്ങി നിരവധി ചലച്ചിത്രപ്രവർത്തകർ മണിയോടൊപ്പമുള്ള ഓർമകൾ പങ്കുവച്ചു. നൂറുകണക്കിനു നാട്ടുകാരും സമ്മേളനത്തിൽ പങ്കെടുത്തു. മണി പഠിച്ച സ്കൂളിനും മൈതാനത്തിനും മണിയുടെ പേരുനൽകണമെന്ന് നാട്ടുകാർ നഗരസഭയ്ക്കും എം.എൽ.എയ്ക്കും നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here