കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ഛയം നിർമാണ ക്രമക്കേടിൽ ആർക്കിടെക്ടിനും നിർമാണ സമയത്ത് ചുമതലയുണ്ടായിരുന്ന കെടിഡിഎഫ്സി ചീഫ് എൻജിനിയർക്കുമെതിരെ കേസെടുക്കാൻ വിജിലൻസ് ശിപാർശ.

വിജിലൻസ് ഡയറക്ടർക്കു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ട് ശരിവെക്കുന്നതാണ് വിജിലൻസിന്റെയും കണ്ടെത്തൽ. റിപ്പോർട്ട് വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിട്ടുണ്ട്.

2018ലാണ് അന്വേഷണം ആരംഭിച്ചത്. അനുമതിയില്ലാതെയാണ് നിർമാണം ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ട്രക്ചറൽ ഡിസൈൻ സർക്കാർ ഏജൻസിക്കു പകരം സ്വകാര്യ ഏജൻസിയാണ് ശരിവെച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here