തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ.  
ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് അനുപമ ചോദിക്കുന്നു. ഷിജുഖാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു.

ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു ലൈസൻസ് കാലാവധി. അതായത് അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് കൈമാറുമ്പോൾ ശിശുക്ഷേണ സമിതിക്ക് ലൈസൻസ് ഇല്ലായിരുന്നു എന്ന് വ്യക്തം.

ഈ കേസിൽ  ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി വിമർശിച്ചിരുന്നു. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റിയിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here