കോഴിക്കോട് : അനധികൃതമായി പ്രവൃത്തിക്കുന്ന ഹോസ്റ്റല്‍ മെസ്സുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധകൾ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

നാല് ഭക്ഷ്യവിഷബാധ പരാതികളാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഹോസ്റ്റലുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ മുഴുവന്‍ ഹോസ്റ്റലുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവ/പ്രൈവറ്റ്/എന്‍.ജി.ഒ/യൂത്ത് ഹോസ്റ്റല്‍ തുടങ്ങിയ എല്ലാ മേഖലയിലെ ഹോസ്റ്റല്‍ മെസ്സുകളും കാന്റീനുകളും fssai ലൈസന്‍സ് എടുക്കണം. സ്ഥാപനത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ഭാഗം വൃത്തിയായി സൂക്ഷിക്കണം. ഉപയോഗിക്കുന്ന വെള്ളം എന്‍എബിഎല്‍ അക്രെഡിറ്റഡ് ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. പരിശോധനാ വേളയില്‍ റിപ്പോര്‍ട്ട് ഹാജരാക്കണം.

ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമായ പരിശോധനാ റിപ്പോര്‍ട്ട് പരിശോധന സമയത്ത് ഹാജരാക്കണം. ഹോസ്റ്റല്‍ മെസ്സുകളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here