ജനസിസ് ക്രിയേഷന്‍സിന് വേണ്ടി ഡേവിഡ് ഷോണ്‍ സംഗീതം നല്‍കി അണിയിച്ചൊരുക്കിയ ക്രിസ്മസ് ഗാനം റിലീസ് ചെയ്തു. ‘ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തതില്‍, പൊന്‍ പിറവിയായ് ശ്രീ യേശു നായകന്‍’ എന്നു തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രീയപ്പെട്ട കൊച്ചു ഗായിക ശ്രേയാ ജയദീപാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഡേവിഡ് ഷോണ്‍ സംഗീതമൊരുക്കുന്ന ക്രിസ്മസ് ഗാനമാണ് ‘ബെത്‌ലഹേമിലെ’.

നിതിന്‍ കെ ചെറിയാന്‍, ജോണ്‍സണ്‍ കെകെ, ലിങ്കു അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്. രാജേഷ് ചേര്‍ത്തലയാണ് പുല്ലാംകുഴല്‍. കേബ ജെറമിയ ഗിറ്റാറും വായിച്ചിരിക്കുന്നു. ലോകം മുഴുവനുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ലോക രക്ഷകന്റെ തിരുപ്പിറവിക്കായി കാതോര്‍ത്തിരിക്കുന്ന ഡിസംബറില്‍ ഈ ക്രിസ്മസ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് ജോര്‍ജി വര്‍ഗീസ്, ഡോ. സജിമോന്‍ ആന്റണി, തോമസ് തോമസ്, ബിജു കൊട്ടാരക്കര എന്നിവര്‍ ചേര്‍ന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here