പികെ ഷിബി
 

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിനച്ച്‌ എന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനത്തിന്റെ ഫൗണ്ടറും, ചീഫ് മെന്ററും ആയ ലേഖിക പി.കെ.ഷിബി ഒരു ബിഹേവിയറൽ സ്പെഷ്യലിസ്റ്റും, സാമൂഹിക പ്രവർത്തകയുമാണ്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടാറുണ്ട്..!!!. നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്തുകൊണ്ട് നിക്ഷപക്ഷവും ഏറെ ശ്കതവുമായ ഭാഷയിൽ സമൂഹ മാധ്യമങ്ങളിൽ ലേഖികയിടെതായി വരുന്ന എഴുത്തുകൾ ഏറെ ശ്രദ്ധേയമാണ്. പാർട്ടികളുടെ കൊടിനിറം നോക്കാതെ ശക്തമായ ഭാഷയിൽ തെറ്റുകളെ ചൂണ്ടിക്കാട്ടാൻ വിമുഖത കാട്ടാത്ത ലേഖിക നല്ലത് ആരു ചെയ്താലും അതിനെ ഉൾക്കൊണ്ടുകൊണ്ട് തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ തുറന്നു പറയാനും മടി കാട്ടാറില്ല. കേരളടൈംസിൽ  ഷിബിയുടെ ലേഖനങ്ങൾ വായനക്കാർക്കായി പങ്കു വയ്ക്കുന്നു.

 
 


 
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയം… രാജ്യാന്തര വിമാനങ്ങളൊക്കെ നിർത്തിവെച്ച സമയം… 2020 ജൂൺ..!! എന്റെ പ്രിയമിത്രം മലേഷ്യയിലെ ഒരു വലിയ കമ്പനിയിൽ ജോലിക്കായി പോയിട്ട് വെറും 6 മാസം മാത്രമേ ആയിട്ടുള്ളൂ… കോവിഡ് പ്രതിസന്ധി കാരണം ജോലി പോയി… ജോലിയില്ലാതെ അവിടെ താമസിക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കാര്യമാണ്..!! ഏതാണ്ട് 3 മാസം അവരവിടെ കുടുങ്ങിപ്പോയി..!!

ഇടക്കിടെ ഞങ്ങൾ സംസാരിക്കും… ഫ്‌ളൈറ്റ് ഇല്ലാത്തതുകൊണ്ട് അവർക്കു നാട്ടിലെത്താൻ കഴിയുന്നില്ല..!! ആള് ഡിഗ്രിയൊക്കെ പഠിച്ചത് വിദേശത്താണ്… ആഷ് പുഷ് ആക്സന്റിൽ മാത്രേ ഇൻഗ്‌ളീഷ് സംസാരിക്കൂ..!! അങ്ങനെയൊരു ദിവസം ഞാൻ തമാശയായി പറഞ്ഞു “അവിടെയെങ്ങാനും  കിടക്ക്‌… നിങ്ങള്ക്ക് അല്ലേലും ഇന്ത്യയെ പുച്ഛമല്ലേ ? കൺട്രി ഇന്ത്യൻസ്… മോഡിയെ ആണെങ്കിൽ പരമ പുച്ഛം…ഇവിടെ അഴിമതിയാണ്… മാലിന്യമാണ്… പട്ടിണിയാണ്.. ജനപ്പെരുപ്പം ആണ്..  എനിക്കവിടെ ജീവിക്കാൻ താൽപ്പര്യമില്ല..” എന്നൊക്കെപ്പറഞ്ഞല്ലേ അങ്ങോട്ട് ഓടിപ്പോയത്… ?  എങ്കിൽപ്പിന്നെ അവിടെയങ്ങു കൂടരുതോ ? എന്തിനാണ് നിവൃത്തിയില്ലാതാവുമ്പോൾ എന്റെ രാജ്യത്തോട്ട് ഓടിവരുന്നത് ?

ഞാൻ പറഞ്ഞത് പകുതി തമാശയും, പകുതി കാര്യവുമായാണ്… എപ്പോഴും ഞങ്ങൾ ഇതേ ലൈനിലാണ് സംസാരിക്കുന്നത്… പക്ഷെ അന്നത്തെ എന്റെ സംസാരം സുഹൃത്തിനു വിഷമമായി… അതിനുശേഷം, കഴിഞ്ഞ ഒന്നരക്കൊല്ലമായി എന്നോട് മിണ്ടുന്നില്ല… പലവട്ടം ഞാൻ വിളിച്ചു… മെസ്സേജ് അയച്ചു… നോ രക്ഷ… ആളുടെ അമ്മയും, ഭാര്യയുമൊക്കെ എന്നോട് സ്നേഹമാണ്… എനിക്ക് വിഷമമുണ്ട് മിണ്ടാത്തതിൽ.. പക്ഷെ, ഞാൻ പറഞ്ഞത് സത്യം തന്നെയാണ്..!!

ഇപ്പോൾ യുക്രയ്‌നിൽ നിന്നും ആളെ ഒഴിപ്പിക്കുന്ന കാര്യവും ഇതേപോലെയാണ്… എല്ലാവര്ക്കും വിദേശത്തേക്ക് പോകുമ്പോൾ ഭാരതത്തെ പുച്ഛമാണ്… തിരികെ വരാൻ പോലും ആഗ്രഹമില്ല… ഗൾഫ് ഒഴിച്ചുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന എന്റെ കൂട്ടുകാരോട് തിരികെ പോരുന്നില്ലേ എന്നുചോദിച്ചാൽ ഉടൻ ഉത്തരം വരും “ഛെ… എന്തിന് ? അങ്ങനൊരു കാര്യം ചിന്തിച്ചിട്ടേയില്ല” എല്ലാവരും ഈ ഫേസ്‌ബുക്കിൽ എന്റെ കൂട്ടുകാരായുണ്ട്…  ഒന്ന് നാട്ടിൽ വന്നുപോകാത്ത കൂട്ടുകാർ പോലുമുണ്ട്… എല്ലാക്കൊല്ലവും മാതാപിതാക്കളെ അങ്ങോട്ട് കൊണ്ടുപോയി കാണുന്ന കൂട്ടുകാർ… ഇതിനൊരു അപവാദം ഗിരിജ ബാബു ചേച്ചി മാത്രം… നാട്ടിലേക്ക് വന്നു സെറ്റിലാകുന്ന കാര്യം സന്തോഷത്തോടെ പറയുന്ന ഒരു UK നിവാസി ചേച്ചി മാത്രമാണ്… 
 
ഇതൊക്കെ ആയാലും   വല്ല യുദ്ധമോ, മഹാമാരിയോ വരുമ്പോൾ എല്ലാവരും മാതൃരാജ്യത്തെ ഓർക്കും… എല്ലാവരും തിക്കും തിരക്കും കൂട്ടും ഇങ്ങോട്ട് വരാൻ..!! ഇലക്ഷന്  വോട്ടുപോലും ചെയ്യാത്തവരെല്ലാം കൂടി  സർക്കാരിനെ കുറ്റപ്പെടുത്താൻ തുടങ്ങും… ഇത്രയും കാലം മാസാമാസം ലക്ഷങ്ങൾ ഉണ്ടാക്കുന്നവർക്കെല്ലാം സൗജന്യ ടിക്കറ്റ് വേണം… അവരുടെ കയ്യിലൊന്നും കാശില്ല.. ഇവരൊന്നും നാടിനുവേണ്ടി പത്തുപൈസ ടാക്സ് പോലും കൊടുക്കുന്നവരല്ല എന്നോർക്കണം…!! ഇവിടുത്തെ കൺട്രി ഫെല്ലോസിന്റെ ചെലവിൽ എല്ലാവര്ക്കും തിരികെ എത്തണം… എല്ലാം കഴിയുമ്പോൾ വീണ്ടും നാടിനെ തള്ളിപ്പറഞ്ഞു തിരിച്ചു പോകുകേം ചെയ്യും..!!

പറഞ്ഞുവന്നത്, എല്ലാവരും  സ്വമനസാലെ അങ്ങോട്ട് പോയതാണ്… ആരും നിർബന്ധിച്ചു വിട്ടതല്ല… സ്വന്തം താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ  അല്ലെങ്കിൽ കുടുംബത്തെ നോക്കാൻ വേണ്ടി… അല്ലെങ്കിൽ പഠിക്കാൻ.. ഇന്ത്യ  പോലെ ഇത്രയുമധികം ജനങ്ങളുളള ഒരു രാജ്യത്തെ ജനങ്ങൾ എല്ലാ രാജ്യങ്ങളിലും വേണ്ടുവോളമുണ്ട്… ഗൾഫിലുള്ള ഇന്ത്യക്കാരുടെ എണ്ണം നോക്കിയാൽ UK യിലെ ആകെ ജനസംഖ്യയോളം വരും… ഇവരെയെല്ലാം കൂടി ഒഴിപ്പിച്ചുകൊണ്ടുവരുക എന്നത് ചെറിയ കാര്യമൊന്നുമല്ല…!! പിന്നെ, എത്ര മുന്നറിയിപ്പുകൾ കിട്ടിയാലും മലയാളികൾ മാത്രം രക്ഷപ്പെടാൻ ശ്രമിക്കില്ല… രക്ഷപ്പെടൂ എന്ന് ഭാരത സർക്കാർ കൃത്യമായി പറഞ്ഞില്ല എന്നുപറയുന്നവരോട്… അവിടുത്തെ പത്രവും, ടീവിയുമൊക്കെ കൃത്യമായി കാണുക… എന്നിട്ട് കോമൺ സെൻസ് ഉപയോഗിച്ച് സ്വയം തീരുമാനമെടുക്കുക… പിന്നെ, എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഒരവസരം കിട്ടുമ്പോൾ പട്ടിയേം, പൂച്ചയെം ഒക്കെകൂടി കൊണ്ടുവരണമെന്ന് വാശിപിടിക്കേണ്ട.. നിങ്ങൾ കൊണ്ടുവന്ന പട്ടികളുടെ  സ്ഥലമുണ്ടായിരുന്നെങ്കിൽ കുറച്ച്  മനുഷ്യർക്ക്  കൂടി വിമാനത്തിൽ കയറാൻ പറ്റിയേനെ… പട്ടിയേം കൊണ്ട് വരുന്നതൊക്കെ  വലിയ സംഭവമാക്കി മീഡിയ പ്രചരിപ്പിക്കണ്ട… അവരുടെ  പട്ടിയേക്കാൾ ഞങ്ങൾക്ക് വലുത് മനുഷ്യജീവൻ  തന്നെയാണ്…!! പിന്നെ ടിവിയിൽ  കാണുന്ന കുട്ടികൾ പറയുന്നത് അവരുടെ കയ്യിൽ  ഒരുപാട് ലഗേജ് ഉണ്ടെന്ന്… യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടുമ്പോൾ ഉടുവസ്ത്രവുമായി  ഓടുക…!! അല്ലാതെ അവിടെയുള്ള ആക്രിയെല്ലാംകൂടി  തലയിൽ ചുമന്നു കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല..!!

മോഡിയെ പുച്ഛം…  മോഡി ലോകം ചുറ്റുമ്പോൾ പുച്ഛം…  സ്വന്തം യുദ്ധവിമാനമയച്ച്‌ വിദേശത്തെ ‌ യുദ്ധഭൂമിയിൽ നിന്നും പതിനായിരക്കണക്കിന് പൗരന്മാരെ നിഷ്പ്രയാസം കടത്തികൊണ്ടുവരുക… ആക്രമിക്കുന്ന രാജ്യവും, ആക്രമിക്കപ്പെടുന്ന രാജ്യവും ഒരുപോലെ ഇന്ത്യക്കാർക്ക് വേണ്ടി മാത്രം ഇളവുകൾ ചെയ്യുക ഇതൊക്കെ ലോകത്തെവിടെയും  കേട്ടുകേഴ്വിപോലും ഉള്ളകാര്യമല്ല… മോഡിയെന്ന ഭരണാധികാരി ഓരോ ഫോണ്കോളിലൂടെ റഷ്യപോലെയൊരു രാജ്യത്തിന്റെ യുദ്ധരീതിവരെ നമുക്കായി മാറ്റുന്നു… ലോകം മുഴുവൻ അത്ഭുതത്തോടെ ഭാരതത്തെ നോക്കുന്നു… തുർക്കികളും, പാസ്‌തിസ്ഥാനികളും വരെ ഭാരതത്തിനും, മോദിക്കും ജയ്‌വിളിച്ചുകൊണ്ട്‌ ത്രിവർണ്ണപതാകയുമായി യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെടുന്നു… ബ്രിട്ടീഷുകാരും, അമേരിക്കക്കാരും വരെ യുദ്ധഭൂമിയിൽ കുടുങ്ങികിടക്കുമ്പോഴാണെന്നു കൂടി ഓർക്കണം..!!  

ലോകം പകച്ചുനിൽക്കുമ്പോഴും, നാല് കേന്ദ്രമന്ത്രിമാരും, സൈനിക വിമാനങ്ങളും ഒക്കെക്കൂടിച്ചെന്നു രാജകീയമായി തിരികെ എത്തിക്കുമ്പോഴും “മോഡി കി ജയ്” എന്ന് കേൾക്കുമ്പോൾ  മലയാളികൾക്ക്  മാത്രം പുച്ഛം…!! ആർക്കും ജയ് വിളിക്കണം എന്നല്ല… വിദേശികൾ പോലും അത്ഭുതത്തോടെ അംഗീകരിക്കുന്ന സ്വന്തം പ്രധാനമന്ത്രിയുടെ പേര് കേൾക്കുമ്പോൾ  മലയാളികൾക്ക് മാത്രം സഹിക്കാൻ പറ്റാത്തതിന്റെ കാരണം വിചിത്രമാണ്..!! ഒരു രാജ്യത്തിന്റ യശസ്സ്  എന്നുപറഞ്ഞാൽ ഭരണാധികാരിയുടെ യശസ്സ്കൂടിയാണ്… പാക്കിസ്ഥാൻ എന്നപേരിനൊപ്പം നമ്മൾ ഇമ്രാൻ എന്നപേരുകൂടി ഓർക്കും… കാരണം, പാക്കിസ്ഥാനെ ലോകമറിയുന്നത് ഇമ്രാൻ എന്ന ഭരണാധികാരിയിലൂടെയാണ്… അദ്ദേഹത്തിന്റെ നയങ്ങളിലൂടെയാണ്… അതുപോലെ തന്നെയാണ് ഭാരതത്തിന്റെ കാര്യവും…!! അതുകൊണ്ടുതന്നെ, മിസൈലും, പട്ടാള ടാങ്കുകളും, ബോംബുകളും  ചീറിപ്പായുന്ന യുക്രൈൻ യുദ്ധഭൂമിയിൽക്കൂടി ത്രിവർണ്ണ പതാകയോ ഇനി അതില്ലെങ്കിൽ വെള്ളത്തുണി ഉയർത്തിപ്പിടിച്ചു “ഞാൻ ഇന്ത്യക്കാരനാണ്” എന്ന് റഷ്യൻ ഭാഷയിൽ വിളിച്ചു പറഞ്ഞുകൊണ്ട് രക്ഷപെടാൻ ആക്രമിക്കുന്ന രാജ്യവും, ആക്ടമിക്കപ്പെടുന്ന രാജ്യവും ഭാരതീയർക്ക് മാത്രം അനുവാദം കൊടുക്കുന്നെങ്കിൽ അത് നമ്മുടെ ഭരണാധികാരിയുടെ മിടുക്ക് തന്നെയാണ്… അല്ലാതെ, ആരുടേം ഇരട്ടചങ്ക്‌ കണ്ടിട്ടല്ല..!!

മലയാളികൾ കുറച്ചുകൂടി നന്ദിയുള്ളവർ ആവണം… സ്വരാജ്യത്തോട് കൂറുള്ളവർ ആയിരിക്കണം.. എന്തിലും നല്ലത് കാണാൻ കഴിയുന്ന കണ്ണുകൾ ഉള്ളവരായിരിക്കണം… ഇതിനൊക്കെ ആദ്യം വേണ്ടത് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം അഴിച്ചു പണിയുക എന്നതാണ്..!!

LEAVE A REPLY

Please enter your comment!
Please enter your name here