കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അൽഫൈൻ, മാത്യു മഞ്ചാടി എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് ഹൈദ്രാബാദിലെ സെന്റർ ഫോർ ഫോറൻസിക്  ലാബിൽ എത്തിച്ചത്.

റോയി തോമസ്, സിലി എന്നിവരുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ പരിശോധനക്ക് അയച്ചിരുന്നു. ഇവരുടെ ശരീരത്തിൽ സൈനയ്ഡിന്റെ അംശം ഉണ്ടോ എന്ന് പരിശോധിക്കാൻ കോഴിക്കോട് ജില്ലാക്കോടതി നിർദ്ദേശം നൽകിയിരുന്നു. റോയി തോമസിൻറെ ഭാര്യ ജോളിയാണ് കേസിലെ പ്രധാന പ്രതി.

റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന്റെ സംഘത്തിലുൾപ്പെട്ട എസ്.ഐമാരായ പി.പി.മോഹന കൃഷ്ണൻ, വി.പി. രവി, എ.എസ്.ഐ. എം.പി. ശ്യാം, സി.പി.ഒ.  കെ.വി. പ്രവീൺ എന്നിവരാണ് ഹൈദ്രാബാദിലെ സെന്റർ ഫോർ ഫോറൻസിക്  ലാബിലേക്ക് പോയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here