Monday, June 5, 2023
spot_img
Homeട്രെണ്ടിംഗ്ഇന്ന് കൊഴുക്കട്ട ശനി 

ഇന്ന് കൊഴുക്കട്ട ശനി 

-

 
 
 

ഇന്ന്  കൊഴുക്കട്ട ശനി അല്ലെങ്കിൽ ലാസറിന്റെ ശനി. നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു  ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം  കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍ നോമ്പ്  നോല്‍ക്കുന്നു. 

 
കര്‍ത്താവ്‌ നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ  പുരാതന നസ്രാണികൾ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍  പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌  നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ  തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.  
 
കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം തെങ്ങിന്‍ ശര്‍ക്കരയോ പണം ശര്‍ക്കരയോ ചേര്‍ക്കുന്നു.   കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത്  പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140 ആം  സങ്കീർത്തനത്തിലെ  വാചകത്തെ അനുസ്മരിപ്പിക്കുന്നതായും കൊഴുക്കട്ട തിരുനാളിനെ കാണാം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത്  എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.  
 
കൊഴുക്കട്ട ഉണ്ടാക്കുവാൻ വേണ്ട സാധനങ്ങള്‍ :  1. അരിപ്പൊടി – 1 കപ്പ് 2. നാളികേരം (തേങ്ങ) – അര മുറി 3. ഉപ്പ് – ആവശ്യത്തിന് 4. ശര്‍ക്കര (ബെല്ലം) – 100 ഗ്രാം. 5. ഏലക്ക – 3 എണ്ണം 6. ചെറിയ ജീരകം – ഒരു നുള്ള് 
 
തയ്യാറാക്കുന്ന വിധം :  സ്റ്റെപ്പ്‌ 1 :  ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍, നാളികേരം  ചിരകിയതും ഏലക്കപൊടിയും,ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കി  യോജിപ്പിച്ച് വയ്ക്കുക. 
 
 സ്റ്റെപ്പ്‌ 2 :  അരിപ്പൊടി ആവശ്യമുള്ളത്ര വെള്ളം  ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍  കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല  
 
സ്റ്റെപ്പ്‌ 3 :  കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക,  
 
സ്റ്റെപ്പ്‌ 4 :  ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.
 
അധികം ചൂടാറാതെ  കഴിച്ചാൽ കൊഴുക്കട്ട നല്ല മൃദലമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: