Friday, June 2, 2023
spot_img
Homeന്യൂസ്‌കേരളംകെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

-

തിരുവനന്തപുരം: കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ് സംഭവം അന്വേഷിക്കുക. തിരുവനന്തപുരം റൂറൽ എസ്.പി യാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ് കെ റെയിലിനെതിരെ പ്രതിഷേധിച്ച സമരക്കാരനെ ചവിട്ടിയത്. സംഭവം വിവാദമായതിന് പിന്നാലെയാണ് റൂറൽ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരിൽ ഒരാളെ പൊലീസുകാരൻ ചവിട്ടിയത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ച് സ‌ർവെ ഉദ്യോഗസ്ഥ‌ർ സ്ഥലത്തുനിന്നും മടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: