കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കാനുള്ള ചെലവ് 1,26,081 കോടി രൂപ ആയിരിക്കുമെന്ന് നീതി ആയോഗ് കണക്കാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകനായ എം ടി തോമസിനാണു വിവരാവകാശ നിയമപ്രകാരം നിതി ആയോഗ് രേഖകള്‍ നല്‍കിയത്.

2020 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുമായി നീതി ആയോഗ് നടത്തിയ ആശയവിനിമയത്തിന്റെ രേഖയിലാണ് ഇക്കാര്യമുള്ളത്. 2020 ലെ വിപണി വില അനുസരിച്ചുള്ള ചെലവാണ് ഇത്. പദ്ധതി പൂര്‍ത്തിയാക്കാനുള്ള ചെലവ് നീതി ആയോഗ് കണക്കാക്കിയിട്ടില്ലെന്നായിരുന്നു കെ റെയിലിന്റെ നേരത്തെയുള്ള വാദം.

മെട്രോ റെയിലിന് ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നീതി ആയോഗ് ചോദിച്ചതെന്നും അവര്‍ തുക കണക്കാക്കിയിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ റെയില്‍ അറിയിച്ചിരുന്നത്. കിലോമീറ്ററിന് 121 രൂപ ചെലവാണ് ഡിപിആറില്‍ കാണിക്കുന്നത് അതേസമയം, കിലോമീറ്ററിന് 238 രൂപയെങ്കിലും ചെലവാകുമെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്. നികുതി ഒഴിവാക്കി നിര്‍മിക്കുന്നതിലും ഡിപിആറിലും നീതി ആയോഗിന്റെ കണക്കിലും വിത്യാസമുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഒഴിവാക്കി 49,918 കോടി രൂപ ചെലവാകുമെന്നു ഡിപിആറില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 2020 ലെ വിപണി വില അനുസരിച്ചുള്ള ചെലവാണ് ഇത്. പദ്ധതി പൂര്‍ത്തിയാക്കാനുള്ള ചെലവ് നീതി ആയോഗ് കണക്കാക്കിയിട്ടില്ലെന്നായിരുന്നു കെ റെയിലിന്റെ നേരത്തെയുള്ള വാദം. ഇത് 91,289 കോടി രൂപയാകുമെന്നാണു നീതി ആയോഗിന്റെ വിലയിരുത്തല്‍.

സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നീതി ആയോഗ് 1.3 ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നതെങ്കില്‍ തന്റെ നിഗമനം അനുസരിച്ച് 1.5 ലക്ഷം കോടി രൂപയാകുമെന്ന് റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here