വിദ്യാഭ്യാസം.. വിദ്യാഭ്യാസം.. വിദ്യാഭ്യാസം..അഴീക്കോട് പ്രചാരണത്തിനിറങ്ങി
കൃഷ്ണമേനോന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച ഇടതു സ്ഥാനാര്തിയും മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാര്‍ വരും തലമുറയുടെ നിലനില്‍പ്പിനു വിദ്യാഭ്യാസം മാത്രമേ കൂട്ടായി ഉണ്ടാകുകയുള്ളൂ എന്നും ഇനി വരുന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനു ഊന്നല്‍ നലകണമെന്നും അഭിപ്രായപ്പെട്ടു .നികേഷ് കുമാര്‍ ഫേസ് ബൂക്കിലാണ് തന്റെ അഭിപ്രായവും വോട്ടു അഭ്യര്‍ത്ഥനയും കുറിച്ചത് .കുട്ടികളുമായി സംസാരിച്ച് ആ കലാലയത്തിലൂടെ നടന്നപ്പോള്‍ രണ്ട് പതിറ്റാണ്ട് മുന്‍പിലെ എന്റെ കലാലയജീവിതമാണ് എനിക്ക് ഓര്‍മ്മ വന്നത്. പയ്യന്നൂര്‍ കോളേജിലെ എന്റെ പ്രീഡിഗ്രീ കാലഘട്ടം. ഏതൊരു മനുഷ്യന്റേയും ജീവിതത്തിലെ സുന്ദരവും അതുല്യവുമായ കാലം വിദ്യാര്‍ത്ഥിജീവിതമാണ്. അത് കൂടുതല്‍ മികച്ചതാക്കുകയെന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തവും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ടോണി ബ്ലെയര്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം, പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങളെന്തെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു.

വിദ്യാഭ്യാസം, വിദ്യാഭ്യാസം, വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ പ്രഥമപരിഗണനാ വിഷയം വിദ്യാഭ്യാസമായിരിക്കണം. ഇടതുപക്ഷം എന്നും വിദ്യാഭ്യാസത്തിന് ഏറ്റവുംമികച്ച പരിഗണന നല്‍കിയ മുന്നണിയാണ്. ജിഡിപിയുടെ പകുതിയോളമെങ്കിലും വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന വരും കാലമായിരിക്കണം നമ്മുടെ ലക്ഷ്യം. വിദ്യാഭ്യാസമെന്നാല്‍ വരും തലമുറകള്‍ക്കുവേണ്ടിയുള്ള നിക്ഷേപമാണ്.

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

രാഷ്ട്രീയം എന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്. ഏഷ്യാനെറ്റിലെ ചെറിയ കാലം കഴിഞ്ഞ് ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ ചുമതലയിലിരുന്നുകൊണ്ടാണ് ഒന്നര പതിറ്റാണ്ടോളം ആ ജോലി ചെയ്തത്. മാധ്യമപ്രവര്‍ത്തനം എനിക്ക് രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. മലയാളത്തില്‍ ടെലിവിഷന്‍ വാര്‍ത്താസംസ്കാരം രൂപപ്പെട്ടുവന്ന കാലമായിരുന്നു ഇത്. ഈ കാലത്തുടനീളം നമ്മുടെ നാടിനെ കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹമാക്കാനും നമ്മുടെ രാഷ്ട്രീയ മേഖലയെ കൂടുതല്‍ സുതാര്യമാക്കാനും നടക്കുന്ന എണ്ണമറ്റ പരിശ്രമങ്ങളുടെ ഭാഗമാകാനാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ശ്രമിച്ചത്.

ഇത് ഒരു വഴിത്തിരിവാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് മാറാനുള്ള അവസരം. എന്നാല്‍ രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് മനസിലു­ള്ളത്.

നമ്മുടെ രാഷ്ട്രീയം ചരിത്രപരമായ ഒരു സന്ധിയില്‍ നില്‍ക്കുന്‌പോഴാണ് ഈ തെരഞ്ഞെടുപ്പ്. സാമൂഹിക ജീവിതത്തില്‍ വേര്‍തിരിവുകളും അസഹിഷ്ണുതയും വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്ര മനസിനെ സങ്കുചിതവും മതാത്മകവുമാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാന്‍ കഴിയുക ഇടതുപക്ഷ മനസുള്ള ഒരു രാഷ്ട്രീയത്തിനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ഇടതുമുന്നണി പിന്തുണയുടെ വിശദീകരണം ഇതുമാത്രമാ­ണ്.getNewsImages getPhoto

LEAVE A REPLY

Please enter your comment!
Please enter your name here