കശ്മിരീല്‍ നിന്ന് നേരിട്ടെത്തിയ കുങ്കുമപ്പൂ, ബിരിയാണി/റൈസ് സീസണിംഗുകളുമായി നെസ്ലെ, കിച്ചന്‍, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ലോണ്ട്രി, പാക്കേജിംഗ് ഉപകരണങ്ങള്‍…

ത്രിദിന പ്രദര്‍ശനത്തില്‍ 52 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നു; പ്രദര്‍ശനം നാളെ (മെയ് 22) വൈകീട്ട് സമാപിക്കും

കോഴിക്കോട്: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് മേഖലകള്‍ക്കുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്‌ടെക് കേരള, ഹോറെക (ഹോട്ടല്‍സ്, റെസ്‌റ്റോറന്റ്‌സ്, കേറ്ററിംഗ്) വ്യവസായത്തിനുള്ള ഹോട്ടല്‍ടെക് കേരള എന്നീ പ്രദര്‍ശനങ്ങള്‍ക്ക് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ തുടക്കമായി. കൊച്ചിയില്‍ കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ഫുഡ്‌ടെകിന്റേയും 9 വര്‍ഷമായി നടക്കുന്ന ഹോട്ടല്‍ടെക്കിന്റേയും ആദ്യത്തെ വടക്കന്‍ കേരള പതിപ്പാണ് കോഴിക്കോട്ട് ആരംഭിച്ചത്. അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ മഴയത്തും ആദ്യദിനം തന്നെ ഒട്ടേറെ ബിസിനസ് സന്ദര്‍ശകര്‍ മേള കാണാനെത്തി. മൂന്നു ദിവസമായി നടക്കുന്ന ഇരട്ട പ്രദര്‍ശനത്തില്‍ ഭക്ഷ്യസംസ്‌കരണ മെഷീനറികള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍, ഭക്ഷ്യച്ചേരുവ നിര്‍മാതാക്കള്‍, ഹോട്ടല്‍-ബേക്കറി ഉപകരണങ്ങള്‍, ലിനന്‍, ഫര്‍ണിഷിംഗ്‌സ്, ഹോട്ടല്‍വെയര്‍, അടുക്കള ഉപകണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, മറ്റു അനുബന്ധ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായി 52 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശനസമയം. പ്രദര്‍ശനം നാളെ വൈകീട്ട് സമാപിക്കും.

കശ്മീരില്‍ സ്വന്തമായി കുങ്കുമപ്പൂന്തോട്ടവും സംസ്‌കരണകേന്ദ്രവുമുള്ള മിര്‍ കേസര്‍ പ്രൊഡക്ട്‌സിന്റെ സ്റ്റാളാണ് മേളയിലെ ആകര്‍ഷണങ്ങളിലൊന്ന്. കേരളത്തില്‍ ഇതാദ്യമായാണ് തങ്ങള്‍ പ്രദര്‍ശനത്തിയിരിക്കുന്നതെന്ന് ഉടമ മിര്‍ സലീം ഷക്കീല്‍ പറഞ്ഞു. പാചകത്തിനും സൗന്ദര്യവര്‍ധനവിനുമായി ഉത്തരകേരളത്തില്‍ ഏറെ ഡിമാന്‍ഡുള്ള കുങ്കുമപ്പൂവ് (സാഫ്രോണ്‍) 0.25, 0.5, 1 ഗ്രാം പാക്കുകളിലാണ് എത്തിയിരിക്കുന്നത്. ഓഫര്‍വിലകള്‍ യഥാക്രമം 70, 140, 280 രൂപ. സാഫ്രോണിനു പുറമെ പ്രസിദ്ധമായ കശ്മീര്‍ അക്കേഷ്യ പൂക്കളില്‍ നിന്നു മാത്രമുള്ള തേന്‍, വ്യത്യസ്ത പൂക്കള്‍ വളരുന്ന പ്രദേശത്തുനിന്നു ശേഖരിച്ച തേന്‍ എന്നിവയും സ്റ്റാളിലുണ്ട്.

മേളയുടെ ഭാഗമായി റൈസ് സീസണിംഗ്‌സ്, ബിരിയാണി സീസണിംഗ്‌സ്, പാസ്ത മിക്‌സേര്‍സ്, മഞ്ചൂരിയന്‍ സോസ് മിക്‌സ് എന്നിവ നെസ്ലെ ഇതാദ്യമായി വടക്കന്‍ കേരളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് നെസ്ലെ സ്റ്റാളിന്റെ ചുമതലയുള്ള സെയില്‍സ് എക്‌സിക്യൂട്ടീവ് അഭിരാം കര്‍ത്ത പറഞ്ഞു. ഇവയ്ക്കു പുറമെ പുതിയ പാക്കേജില്‍ കോക്കനട്ട് മില്‍ക്ക് പൗഡര്‍, മില്‍ക്ക് മെയ്ഡ് സ്വീറ്റ ്കണ്ടെന്‍സ്ഡ് മില്‍ക്ക് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. വന്‍കിട ഹോട്ടലുകള്‍, റിസോര്‍്ട്ടുകള്‍ ലക്ഷ്വറി വീടുകള്‍ എന്നിവയ്ക്കാവശ്യമായ അടുക്കള, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ലോണ്‍ഡ്രി ഉപകരണങ്ങളും ഘടകഭാഗങ്ങളും സേവനങ്ങളുമാണ് പാരമൗണ്ട് ഇന്റര്‍നാഷനലിന്റെ സ്റ്റാളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.


കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോഫി ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, ടൂറിസം വകുപ്പ്, മലബാര്‍ ടൂറിസം സൊസൈറ്റി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ്-കേരളാ ചാപ്റ്റര്‍ (സിഎഐടി) എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും അംഗീകാരവും പ്രദര്‍ശനങ്ങള്‍ക്കുണ്ട്. വടക്കന്‍ കേരളത്തില്‍ ഹോറെക (ഹോട്ടല്‍സ്, റെസ്‌റ്റോറന്റസ്, കേറ്ററിംഗ്) മേഖലയ്ക്കായി നടക്കുന്ന ആദ്യത്തെ ബി2ബി പ്രദര്‍ശനമാകും ഇതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ, ആതിഥേയ മേഖലകള്‍ കോവിഡിനു ശേഷമുള്ള കുതിപ്പിലാണ്. വിശേഷിച്ചും വടക്കന്‍ കേരളത്തില്‍ ഈ മേഖലയിലുള്ള ചെറുകിട യൂണിറ്റുകള്‍ മികച്ച വളര്‍ച്ചയാണ് വരുംനാളുകളില്‍ പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ അങ്ങനെ ഈ മേഖലയ്ക്ക് ഇപ്പോള്‍ ആവശ്യമായ കരുത്തുപകരും. വടക്കന്‍ കേരളത്തിലെ ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ മാത്രം 50,000-ലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണ് കണക്ക്. സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ, മാംസ ഉല്‍പ്പന്നങ്ങള്‍, എണ്ണകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍, റെഡി-റ്റു-ഈറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലാണ് ഇവയിലേറെയും പ്രവര്‍ത്തിക്കുന്നത്.

വിദേശത്തു നിന്നു തിരിച്ചു വരുന്നവര്‍ ധാരാളമായുള്ള വടക്കന്‍ കേരളത്തില്‍ ഈ മേഖലകളിലെ സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ചാസാധ്യതകളുണ്ടെന്നും സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭക്ഷ്യോല്‍പ്പന്ന, ആതിഥേയ വ്യവസായങ്ങള്‍ വലിയ പിന്തുണ നല്‍കുന്നുണ്ട്. ഈ മേഖലകളിലെ ഉല്‍പ്പാദനം, മൂല്യവര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കാണിക്കുന്നതും ശ്രദ്ധേയമാണ്.

വടക്കന്‍ കേരളത്തിലെ ആതിഥേയ വ്യവസായമേഖല, വിശേഷിച്ചും വയനാട്ടിലേത്, ഈ സീസണില്‍ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു തുടങ്ങിയിട്ടുണ്ട്. 2022 മെയ് മാസത്തില്‍ ഈ മേഖലയിലെ മിക്കവാറും എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും പൂര്‍ണതോതില്‍ ബുക്ക്ഡാണ്. കോവിഡ് കാലത്ത് അടഞ്ഞു കിടന്ന ഈ മേഖലയിലെ ഹോട്ടലുകളുടേയും റിസോര്‍ട്ടുകളുടേയും നവീകരണത്തിന് ഈ പ്രദര്‍ശനങ്ങള്‍ സഹായകരമാകുമെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഫുഡ്‌ടെക്, ഹോട്ടല്‍ടെക്, അഗ്രി-ബിസിനസ് എക്‌സ്‌പോ, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ എന്നിവയുടെ സംഘാടകരമാണ് കോഴിക്കോട്ടെ ഫുഡ്‌ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനങ്ങളുടെ സംഘാടകരമായ ക്രൂസ് എക്‌സ്‌പോസ്. ഇക്കാലത്തിനിടെ ബി2ബി പ്രദര്‍ശന രംഗത്ത് ദക്ഷിണേന്ത്യയിലെ മുന്‍നിര കമ്പനിയായി ക്രൂസ് എക്‌സ്‌പോസ് വളര്‍ന്നിട്ടുണ്ടെന്നും ജോസഫ് കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.

ഫോട്ടോ 1: കാലിക്കറ്റ് ട്രേഡ് സെന്ററിലാരംഭിച്ച ഫുഡ്‌ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനത്തില്‍ കശ്മിരില്‍ നിന്നുള്ള മിര്‍ കേസര്‍ പ്രൊഡക്റ്റ്‌സിന്റെ കുങ്കുമപ്പൂവുമായി (സാഫ്രോണ്‍) ഉടമ മിര്‍ സലീം ഷക്കീല്‍

ഫോട്ടോ 2: കാലിക്കറ്റ് ട്രേഡ് സെന്ററിലാരംഭിച്ച ഫുഡ്‌ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനത്തിലെ നെസ്ലെ സ്റ്റാളില്‍ നിന്ന്



കൂടുതല്‍ വിവരങ്ങള്‍ക്ക്

Mob: +91 8893304450
mail: joseph@cruzexpos.comevent@cruzexpos.com
www.foodtechkerala.comwww.hoteltechkerala.com

LEAVE A REPLY

Please enter your comment!
Please enter your name here