തൃക്കാക്കരയില്‍ തന്റെ പ്രചരണവും എന്‍ഡിഎക്ക് ഗുണം ചെയ്തില്ലെന്ന് പി.സി ജോര്‍ജ്. എന്‍ഡിഎയ്ക്ക് കിട്ടേണ്ട വോട്ടുകള്‍ കൂടി ഉമാ തോമസ് കൊണ്ടുപോയെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. എന്‍ഡിഎക്ക് തൃക്കാക്കരയില്‍ ഇതുവരെ 5446 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പി.സി ജോര്‍ജ് നേരിട്ട് തൃക്കാക്കരയിലെത്തിയാണ് എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്.

പക്ഷേ തന്റെ പ്രചരണം കൊണ്ട് എന്‍ഡിഎയ്ക്ക് ഗുണമുണ്ടായില്ലെന്നാണ് പിസി ജോര്‍ജ് ഇപ്പോള്‍ പ്രതികരിച്ചത്. എന്നാല്‍ തൃക്കാക്കരയിലെ തോല്‍വിക്ക് പിന്നില്‍ പിണറായിയാണെന്ന് ആരോപിക്കാന്‍ പിസി മറന്നില്ല. തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്നും പിണറായി വിരുദ്ധതയാണ് പരാജയത്തിന് കാരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തിങ്കളാഴ്ച തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാനിരിക്കെ ഞായറാഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് ത്യക്കാക്കരയില്‍ പോകുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നാടകമാണ് അറസ്റ്റ് എന്നുവരെ പിസി ജോര്‍ജ് ആരോപണമുന്നയിച്ചു. പക്ഷേ ഈ ആരോപണങ്ങളോ, പ്രചാരണ തന്ത്രങ്ങളോ എന്‍ഡിഎയെ മണ്ഡത്തില്‍ തുണച്ചില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here