റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ആദ്യമായി തേഡ് പാര്‍ട്ടി ഓഡിറ്റിന് തുടക്കമിടുന്ന സ്ഥാപനം

കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മിക്കുന്ന പാര്‍പ്പിട പദ്ധതികള്‍ നിര്‍മാണ, പൂര്‍ത്തീകരണ ഘട്ടങ്ങളില്‍ പരിശോധിച്ച് ഓഡിറ്റ് ചെയ്യുന്നതിനായി 1828ല്‍ സ്ഥാപിക്കപ്പെട്ട ആഗോള സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ ബ്യൂറോ വെരിറ്റാസ്. ഇതു സംബന്ധിച്ച കരാറില്‍ ബ്യൂറോ വെരിറ്റാസും അസറ്റ് ഹോംസും കൊച്ചിയില്‍ ഒപ്പുവെച്ചു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പുവരുത്താന്‍ പുതിയ സംവിധാനം സഹായിക്കും.

രാജ്യത്തു തന്നെ ഇതാദ്യമായാണ് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി ഇങ്ങനെ ഒരു തേഡ് പാര്‍ട്ടി ഓഡിറ്റംഗിനു വിധേയമാകുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. നിക്ഷ്പക്ഷവും കര്‍ശനവുമായ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും പേരു കേട്ടതാണ് ബ്യൂറോ വെരിറ്റാസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 69 പദ്ധതികള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കിയതിന്റെ ആത്മവിശ്വാസമാണ് ബ്യൂറോ വെരിറ്റാസിന്റെ ഓഡിറ്റിംഗിനു വിധേയമാകാന്‍ സന്നദ്ധമായതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തെപ്പറ്റി പൊതുവില്‍ ഏറെ ആശങ്കകള്‍ നിലനില്‍ക്കുന്ന നിര്‍മാണ മേഖലയിലെ ഒരു കമ്പനി ബ്യൂറോ വെരിറ്റാസിനെപ്പോലൊരു തേഡ് പാര്‍ട്ടി പരിശോധനയ്ക്ക് തയ്യാറാകുന്നത് അഭിമാനകരമായ സംഗതിയാണെന്ന് ബ്യൂറോ വെരിറ്റാസ് ഇന്ത്യാ വക്താവ് പറഞ്ഞു. കണ്‍സ്ട്രക്ഷന്‍, പ്രോസസ്, സിസ്റ്റം, കസ്റ്റമര്‍ കെയര്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും സ്വതന്ത്രമായ പരിശോധനയ്ക്കു വിധേയമാക്കുന്ന സംവിധാനമാണ് ബ്യൂറോ വെരിറ്റിസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അസറ്റ് ഹോംസിന്റെ നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന 25 പദ്ധതികളിലും ബ്യൂറോ വെരിറ്റാസിന്റെ മേല്‍നോട്ടമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here