മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാർട്ടി വിടുകയാണെന്ന വാർത്തകൾ വ്യാജമാണെന്ന് ബിജെപി. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. (bjp reaction on suresh gopi leaving bjp news)

 
 
 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സുരേഷ്‌ഗോപിയും ഒന്നിച്ച് പ്രവർത്തിക്കുമെന്നും ബിജെപി അറിയിച്ചു. സുരേഷ് ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നതെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ബിജെപി പ്രസ്താവനയിൽ അറിയിച്ചു.

ബിജെപി പ്രസ്താവന:

”ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരായ മഞ്ഞ മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടും. മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ്‌ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്‌ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കും.” ”രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്‌ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.” ”കേരളത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സുരേഷ്‌ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ചില കോണുകളിൽ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജൽപനങ്ങൾ ബിജെപി പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും.”

LEAVE A REPLY

Please enter your comment!
Please enter your name here