കോട്ടയം : എരുമേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. എരുമേലി പ്ലാച്ചേരിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പൊന്തൻപുഴ വളകൊടി ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29), പ്ലാച്ചേരി സ്വദേശി രാഹുൽ സുരേന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എരുമേലി ഫോറസ്റ്റ് ഓഫീസിനു സമീപം ഭാരത് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.

ഇന്നോവയുമായുണ്ടായ ഇടിയുടെ ആഘാതത്തിൽ ശ്യാം അപ്പോൾ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് രാഹുലും മരണപ്പെട്ടത്. കരിങ്കൽ കെട്ട് പണിക്കാരായിരുന്ന യുവാക്കൾ അപകടത്തിൽ പെട്ട യമഹ ആർ15 ബൈക്കിന്റെ ലോൺ അടക്കാനായി ഉച്ചയ്ക്ക് പണി നിർത്തി പൊൻകുന്നത്തേക്ക് പോയതായിരുന്നു. രാത്രി ഒമ്പതുമണിയോടെ എരുമേലി-റാന്നി സംസ്ഥാനപാതയിലാണ് അപകടം നടന്നത്.

ഓർത്തഡോക്സ് സഭയിലെ റാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ ജോഷ്യാ മാർ നിക്കോദിമോസ് സഞ്ചരിച്ച ഇന്നോവയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് രാഹുലിന്റെ മൃതദേഹം. എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here