കൊച്ചി: വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നു ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.
പ്രതിഷേധത്തിന്റെ മറവില്‍ പദ്ധതി തടസപ്പെടുത്തരുതെന്നു ഹൈക്കോടതി പറഞ്ഞു. പോലീസ് സംരക്ഷണം ലഭിച്ചില്ലേല്‍ കേന്ദ്ര സഹായം തേടാം. അദാനി ഗ്രൂപ്പിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ക്ക് പദ്ധതി തടസ്സപ്പെടുത്തുവാന്‍ അവകാശമില്ലെന്നു കോടതി പറഞ്ഞു.

ഇടക്കാല വിധിയെ മാനിക്കുന്നു എന്നു സമരസമിതി ചെയര്‍മാന്‍ യൂജിന്‍ പെരേര. അന്തിമ വിധി വരുന്നതുവരെ പോരാട്ടം തുടരുമെന്നു ഫാ.യൂജിന്‍ പെരേര പറഞ്ഞു. ഹര്‍ജി ഈ മാസം 27ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here