![madhu](https://i0.wp.com/keralatimes.com/wp-content/uploads/2022/09/madhu.jpg?resize=600%2C361&ssl=1)
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം. മധുവിനെ അറിയില്ലെന്ന് 27ാം സാക്ഷി കോടതിയില്‍ മൊഴി നല്കി. മുക്കാലി പറയന്‍കുന്ന് വീട്ടില്‍ സെയ്താലിയാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 14 ആയി.
കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയത് അടക്കമുള്ള പരാതികളില്‍ പ്രതികളുടെ ജാമ്യം വിചാരണ കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസിലെ അന്തിമ വിധിയും ഉടനുണ്ടാകും.