കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ചു വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ സൗജന്യ ഹൃദയ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 60% കിഴിവോടെ മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്.  സൗജന്യ രജിസ്‌ട്രേഷനും ഹൃദ്രോഗ വിദഗ്ധനുമായി കൺസൾട്ടേഷനും ലഭിക്കും. മുതിർന്നവർക്കായി  ഇസിജി, എക്കോ, ടിഎംടി, സിബിസി, ലിപ്പിഡ് പ്രൊഫൈൽ, ആർബിഎസ്, എസ് ക്രിയാറ്റിനിൻ, സോഡിയം, പൊട്ടാസ്യം എന്നീ പരിശോധനകൾ 60% കിഴിവോടെ പാക്കേജിൽ ഉൾപ്പെടുന്നു.  

2499നാണ് പാക്കേജ് ലഭ്യമാവുക. എക്കോ, ഹൃദ്രോഗ വിദഗ്ധനുമായി കൺസൾട്ടേഷൻ എന്നിവയടങ്ങുന്ന കുട്ടികളുടെ പാക്കേജിന്  999 രൂപയാണ് നിരക്ക്.  ഒക്ടോബർ 15 വരെ പാക്കേജ് ലഭ്യമാണ്. മരുന്നുകളും മറ്റ് ഉപഭോഗ വസ്തുക്കളുമൊഴികെ പ്രൊസീജ്യറുകൾക്ക് 30% വരെ കിഴിവ് ലഭ്യമാകും.  രജിസ്ട്രേഷന് 1800 313 8775 എന്ന നമ്പറിൽ വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here