
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരിഫ് മുഹമ്മദ് ഖാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ ആണെന്ന് പിണറായി വിജയൻ പറഞ്ഞു. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം വിളിച്ച് പറയരുത്. ഗവർണർ സ്ഥാനം ഭരണഘടനാ പദവിയാണെന്ന് മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈയ്യൂക്ക് കൊണ്ട് ഏതെങ്കിലുമൊരു പക്ഷത്താക്കാമെന്ന് വിചാരിക്കരുത്. ഇഎംഎസ് അധികാരത്തിൽ വന്നത് കൈയ്യൂക്ക് കൊണ്ടല്ല. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം വിളിച്ച് പറയരുത്.
ഗവർണർക്ക് ആർഎസ്എസിനോട് വല്ലാത്ത വിധേയത്വമെന്നും പിണറായി പറഞ്ഞു. വിദേശത്തുനിന്ന് സംഘടന രൂപം കൈക്കൊണ്ട ആർഎസ്എസിനെ പുകഴ്ത്തുന്നു. പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പേരിൽ എന്തെങ്കിലും പറയരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.