തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം. 51 ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. 11 പേര്‍ക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ബസിനു നേര്‍ക്ക് കല്ലെറിഞ്ഞവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ പ്രത്യേക നടപടി എടുക്കും. ഇതിനായി കോടതിയെ സമീപിക്കും

പരിക്കേറ്റവരില്‍ എട്ടു പേര്‍ ഡ്രൈവര്‍മാരും ഒരാള്‍ കണ്ടക്ടറും മറ്റുള്ളവര്‍ യാത്രക്കാരുമാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സയൂം നഷ്ടപരിഹാരവും നല്‍കുന്നത് ഉള്‍പ്പെടെ ഇതുവരെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഷെഡ്യൂള്‍ മുടങ്ങിയത് മൂലമുള്ള നഷ്ടം പിന്നീട് വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here