കിളിമാനൂര്‍: കേരള ലളിതകലാ അക്കാദമി സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരര്‍ക്കായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ ആദ്യ വിന്റര്‍ ആര്‍ട് റസിഡന്‍സിക്ക് കിളിമാനൂരിലെ രാജാ രവിവര്‍മ്മ മെമ്മോറിയല്‍ കള്‍ച്ചറല്‍ കോംപ്ലക്സില്‍ നാളെ (ഒക്ടോ 2) തുടക്കമാകും. രാവിലെ 10-ന് അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത ശില്‍പി എന്‍.എന്‍. റിംസണ്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ ടോം ജെ. വട്ടക്കുഴി, ലത കുര്യന്‍ എന്നിവര്‍ യഥാക്രമം സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തും. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
ടി.ആര്‍. മനോജ്, വാര്‍ഡ് അംഗം കൊട്ടറ മോഹന്‍കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും.
അബ്ദുള്ള പി. എ, ബിജി ഭാസ്‌കര്‍, ദീപാ ഗോപാല്‍, ഷജിത് ആര്‍.ബി, സ്മിത എം. ബാബു എന്നീ കലാകാരരാണ് റസിഡന്‍സിയില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ശില്‍പ്പശാല ‘വര്‍ണോത്സവം’ അരങ്ങേറും. റസിഡന്‍സിയില്‍ പങ്കെടുന്ന കലാകാരര്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കും.

കേരളത്തിലെ കലാകാരര്‍ക്ക് പ്രാദേശികവും ആഗോളതലത്തിലുമുള്ള അംഗീകാരങ്ങള്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് അക്കാദമി റെസിഡന്‍സികള്‍ക്ക് തുടക്കമിടുന്നതെന്ന് ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു.

ഫോട്ടോ : ലളിതകലാ അക്കാദമിയുടെ വിന്റര്‍ ആര്‍ട് റസിഡന്‍സിക്ക് ആതിഥ്യമരുളുന്ന കിളിമാനൂരിലെ രാജാ രവിവര്‍മ മെമ്മോറിയല്‍ കള്‍ച്ചറല്‍ കോംപ്ലക്സ്


എന്‍. ബാലമുരളീകൃഷ്ണന്‍
സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here