കൊച്ചി: ഏകീകൃത കുർബാന ഉടൻ നടപ്പാക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികർക്ക് വീണ്ടും കത്ത്. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്താണ് വൈദികർക്ക് കത്ത് നൽകിയത്. ഇളവ് വേണ്ട ഇടവകകൾ ഉടൻ അപേക്ഷ നൽകണമെന്നാണ് കത്തിലെ നിർദ്ദേശം.

ഇളവ് ലഭിക്കുന്ന ഇടവകകളും മെത്രാന്മാർ എത്തിയാൽ ഏകീകൃത കുർബാന അർപ്പിക്കാൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. മരണാനന്തര ചടങ്ങുകൾക്കും ഏകീകൃതകുർബാന അർപ്പിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. സർക്കുലർ ഒക്ടോബർ 9 ന് എല്ലാ പള്ളികളിലും വായിക്കണം എന്നും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. അതേസമയം, ആവശ്യം അംഗീകരിക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അൽമായ മുന്നേറ്റ സമിതി പ്രതികരിച്ചു. കത്ത് തീയിടുമെന്നാണ് അൽമായ മുന്നേറ്റ സമിതിയുടെ ആദ്യ പ്തികരണം.
കുർബാന ഏകീകരണ വിഷയത്തിലുടലെടുത്തിരിക്കുന്ന തർക്കം എറണാകുളത്തും മറ്റും കയ്യേറ്റങ്ങളിലേക്കും, വലിയ തർക്കങ്ങളിലേക്കും വഴിമാറിയതോടെ ഒത്തുതീർപ്പ് നീക്കങ്ങളും വഴിയടഞ്ഞിരിക്കയാണ്,

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

LEAVE A REPLY

Please enter your comment!
Please enter your name here