വീട്ടില്‍ വന്നുപോയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ദേവ് പിടിയിലായത്. വീട്ടിലെ പതിവ് സന്ദര്‍ശകനായിരുന്നു അമല്‍ദേവ്.

കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം എ.ആര്‍ ക്യാംപിലെ അമല്‍ദേവ് ആണ് പിടയിലായത്. ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം പോയത്. നടേശന്റെ മകന്റെ ഭാര്യയുടെ 10 പവനാണ് അമല്‍ദേവ് മോഷ്ടിച്ചത്.

ഈ മാസം 13നാണ് സ്വര്‍ണം നഷ്ടമായത്. ഞായറാഴ്ചയാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. വീട്ടില്‍ വന്നുപോയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ദേവ് പിടിയിലായത്. വീട്ടിലെ പതിവ് സന്ദര്‍ശകനായിരുന്നു അമല്‍ദേവ്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here